SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

തെലങ്കാനയിൽ ദുരഭിമാനക്കൊല ഭാര്യവീട്ടുകാർ യുവാവിനെ അടിച്ചുകൊന്നു

krishna

ഹൈദരാബാദ്: തെലങ്കാനയിൽ ജാതിയുടെ പേരിൽ ഭാര്യ വീട്ടുകാർ ദളിത് യുവാവിനെ കൊലപ്പെടുത്തി. മാമില്ലഗദ്ദ സ്വദേശി കൃഷ്ണയാണ് (32)​ മരിച്ചത്. തിങ്കളാഴ്ച സൂര്യപേട്ട് ജില്ലയിലെ പില്ലലമാരിക്കടുത്ത് മൂസി നദിക്കരയിൽ കൃഷ്ണയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നമ്പർ പ്ലേറ്റില്ലാത്ത ഇരുചക്രവാഹനത്തിന് സമീപത്തു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇയാളുടെ മുഖം പാറക്കല്ലുകൾ ഉപയോഗിച്ച് അടിച്ചു തകർത്ത നിലയിലാണ്. ദുരഭിമാനക്കൊലയാണെന്ന കൃഷ്ണയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നാലുപേർക്കെതിരെ കേസെടുത്തു. പ്രതികൾ ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കൃഷ്ണയുടെ ഭാര്യ കോട്ല ഭാർഗവിയുടെ പിതാവ് കോട്ല സെയ്ദുലു, സഹോദരങ്ങളായ കോട്ല നവീൻ, കോട്ല വംശി, സുഹൃത്ത് ബൈരു മഹേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ദുരഭിമാനക്കൊലയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ആറു മാസം മുമ്പാണ് കൃഷ്ണ കോട്ല ഭാർഗവിയെ വിവാഹം കഴിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360