
ന്യൂഡൽഹി : വാട്സാപ്പും ഇലക്ട്രോണിക് സംവിധാനങ്ങളും മുഖേന നോട്ടീസ് അയക്കുന്ന പൊലീസിന്റെ നടപടി വിലക്കി സുപ്രീംകോടതി. ഇക്കാര്യത്തിൽ പൊലീസിന് നിർദ്ദേശം നൽകി സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉത്തരവിറക്കണം. ജസ്റ്രിസുമാരായ എം.എം. സുന്ദരേഷ്, രാജേഷ് ബിൻഡൽ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം. ക്രിമിനൽ നടപടി ക്രമത്തിലും, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലും പറയുന്ന രീതി തന്നെ പിന്തുടരണം. ഹരിയാനയിൽ വാട്സാപ്പ് മുഖേന പൊലീസ് നോട്ടീസ് നൽകുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |