SignIn
Kerala Kaumudi Online
Thursday, 22 October 2026 9.04 PM IST

ബഡ്‌ജറ്റ് സമ്മേളനം: സർവകക്ഷിയോഗം നാളെ

d

ന്യൂഡൽഹി: പാർലമെന്റിന്റെ ബഡ‌്‌ജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർവകക്ഷി നാളെ യോഗം വിളിച്ചു.

സംയുക്ത പാർലമെന്ററി സമിതി ശുപാർശകളോടെ വഖഫ് ബോർഡ് ഭേദഗതി ബിൽ വീണ്ടും അവതരിപ്പിക്കാനിടയുള്ള സമ്മേളനമാണിത്.

31ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനം തുടങ്ങും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി അഞ്ചിന് നിർണായക ഡൽഹി തിരഞ്ഞെടുപ്പിനിടെ നടക്കുന്ന ബഡ്‌ജറ്റ് സമ്മേളനമായതിനാൽ ഭരണ-പ്രതിപക്ഷ പോരിന് സാദ്ധ്യതയേറെയാണ്. ഡൽഹി വോട്ടെടുപ്പിന് മുൻപായി കേന്ദ്ര സർക്കാർ വഖഫ്ബോർഡ് ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ബിൽ പരിശോധിക്കുന്ന ജെ.പി.സിയിൽ ഭേദഗതികൾ തള്ളിയത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ബിൽ അവതരിപ്പിച്ചാൽ സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ് പ്രതിപക്ഷം. സമ്മേളനത്തിൽ സഭയിൽ സുഗമമായ ചർച്ചകൾ നടത്തുന്നതിന് പ്രതിപക്ഷ നേതാക്കളുടെ സഹകരണം തേടുകയാണെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. നവംബറിലും ഡിസംബറിലുമായി നടന്ന ശീതകാല സമ്മേളനത്തിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ ഏറ്റമുട്ടിയതിനെ തുടർന്ന് നടപടികൾ തടസപ്പെട്ടിരുന്നു. രണ്ട് ഭാഗമായി നടക്കുന്ന ബഡ്‌ജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 ന് അവസാനിക്കും. രണ്ടാം ഭാഗം മാർച്ച് 10 മുതൽ ഏപ്രിൽ നാലുവരെയാണ്. ഫെബ്രുവരി മൂന്നുമുതൽ ആറുവരെ രാഷ്‌ട്രപതിയുടെ പ്രസംഗത്തിൻമേലുള്ള ചർച്ച, പ്രധാനമന്ത്രിയുടെ മറുപടി എന്നിവയാണ്. മാർച്ചിൽ ബഡ്‌ജറ്റിൻമേലുള്ള ചർച്ചകൾ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360