
ന്യൂഡൽഹി : വിവാഹേതര ബന്ധത്തിലുണ്ടായ കുട്ടിയുടെ നിയമപരമായ പിതാവ് മാതാവിന്റെ ഭർത്താവ് തന്നെയെന്ന് സുപ്രീം കോടതി. മാതാവിന് വിവാഹേതര ബന്ധത്തിലുണ്ടായ മകനാണോ താനെന്ന് അറിയണമെന്ന് മലയാളിയായ 23കാരൻ നിർബന്ധം പിടിച്ചെങ്കിലും കോടതി വഴങ്ങിയില്ല. ഡി.എൻ.എ പരിശോധനയെന്ന ആവശ്യം തള്ളി. പിതാവെന്ന് സംശയിക്കുന്നയാളും ഡി.എൻ.എ പരിശോധനയ്‌ക്ക് തയ്യാറായില്ല.
1989ലാണ് വിവാഹിതയായത്. ഒരു മകളും മകനും ജനിച്ചു. 2006ൽ വിവാഹമോചിതയായി. മകന്റെ പിതാവിന്റെ പേര് മാറ്റാൻ മാതാവ് കൊച്ചി കോർപ്പറേഷനിൽ അപേക്ഷ നൽകി. വിവാഹേതര ബന്ധത്തിൽ ജനിച്ച കുട്ടിയാണെന്നാണ് പറഞ്ഞത്. കോടതി ഉത്തരവില്ലാതെ മാറ്റം കഴിയില്ലെന്ന് കോർപറേഷൻ അറിയിച്ചു. ഡി.എൻ.എ പരിശോധനയ്‌ക്ക് ഹൈക്കോടതി അനുകൂല നിലപാടെടുത്തതോടെ പിതാവെന്ന് സംശയിക്കുന്നയാൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ദമ്പതികളായി കഴിഞ്ഞിരുന്ന കാലത്ത് ജനിച്ച കുട്ടിയാണ്. ആ സമയം ഇരുവരും പരസ്‌പരം ഇടപഴകിയിരുന്നവരാണ്. അതിനാൽ നിയമപരമായ പിതാവ് ഭാര്യയുടെ ഭർത്താവായ വ്യക്തി തന്നെയാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |