SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

യമുനയിലെ വിഷം പരാമർശം, കേജ്‌രിവാളിന് ഹരിയാനാ കോടതി സമൻസ്

d

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ 'വെള്ളത്തിലെ വിഷം' പരാമർശത്തിൽ അകപ്പെട്ട് ആംആദ്മി നേതാവ് അരവിന്ദ് കേജ്രിവാൾ. ബി.ജെ.പി നൽകിയ കേസിൽ ഫെബ്രുവരി 17 ന് നേരിട്ട് ഹാജരാകാൻ ഹരിയാനാ കോടതി കേജ്രിവാളിനോട് ആവശ്യപ്പെട്ടു.

ഹരിയാന സർക്കാർ യമുനയിലെ നദിയിൽ വിഷം കലക്കുന്നുവെന്ന ആരോപണം തെളിയിക്കുന്ന റിപ്പോർട്ട് സമർപ്പിക്കാനും സോണിപത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടു. ഡൽഹി, ഹരിയാന ജനതയ്ക്കിടയിൽ പരിഭ്രാന്തി പരത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനയാണ് കേജ്രിവാൾ നടത്തിയതെന്ന് ദുരന്തനിവാരണ നിയമത്തിലെ 2 (ഡി), 54 വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ആരോപിക്കുന്നു.

ഹരിയാനയിൽ നിന്നുള്ള അമോണിയം അടക്കം വ്യവസായ മാലിന്യം ഡൽഹിയിലേക്കുള്ള കുടിവെള്ളത്തെ മലിനീകരിക്കുന്നു എന്നാണ് ഉദ്ദേശിച്ചതെങ്കിലും വിഷയം ബി.ജെ.പി കേജ്രിവാളിനെ ആക്രമിക്കാനുള്ള ആയുധമാക്കി.

തിരിച്ചടിച്ച് മോദിയും

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിഷയം ഏറ്റെടുത്തു. ഹരിയാന അയയ്ക്കുന്ന ജലം താനും ജഡ്ജിമാരും നയതന്ത്രജ്ഞരും അടക്കം ഡൽഹിയിൽ താമസിക്കുന്ന എല്ലാവരും ഉപയോഗിക്കുന്നു. മോദിയെ കൊല്ലാൻ ഹരിയാന അതിൽ വിഷം കലർത്തുമോ. ഹരിയാനയിലെ ജനങ്ങൾ ഡൽഹിയിലുള്ളവരിൽ നിന്ന് വ്യത്യസ്തരാണോ? ഹരിയാനക്കാരുടെ ബന്ധുക്കൾ ഡൽഹിയിൽ താമസിക്കുന്നില്ലേ? സ്വന്തക്കാർ കുടിക്കുന്ന വെള്ളത്തിൽ വിഷം കലർത്തുമോ. കേജ്രിവാൾ രാജ്യത്തെ അപമാനിച്ചു. ആംആദ്മി പാർട്ടി പരാജയഭീതി കാരണമുള്ള നിരാശയിലാണെന്ന് വ്യക്തം. കേജ്രിവാളിന് മറുപടിയായി ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ഇന്നലെ യമുനയിലെ വെള്ളം കുടിക്കുന്ന ദൃശ്യങ്ങൾ ബി.ജെ.പി പ്രചരിപ്പിച്ചിരുന്നു.

ബി.ജെ.പി വൈദ്യുതി മുടക്കും:

കേജ്‌രിവാൾ

ബി.ജെ.പി ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലൊരിടത്തും 24 മണിക്കൂർ വൈദ്യുതി ലഭിക്കുന്നില്ലെന്നും ആം ആദ്മി ഡൽഹിയിൽ അതുറപ്പാക്കുന്നുണ്ടെന്നും കേജ്രിവാൾ. ഫെബ്രുവരി 5 ന് തെറ്റായ ബട്ടൺ അമർത്തിയാൽ, സംസ്ഥാനത്തെ വൈദ്യുതി വിച്ഛേദിക്കപ്പെടും. ഡൽഹിയിൽ എല്ലാവരും ഇൻവെർട്ടറുകളും ജനറേറ്ററുകളും വാങ്ങേണ്ടിവരും. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ വൈദ്യുതി ഡൽഹിയിലാണ് ലഭിക്കുന്നത്‌കേജ്രിവാൾ പറഞ്ഞു.

നദി വൃത്തിയാക്കുമെന്ന് വാഗ്ദാനം നൽകിയ ആളാണ് കേജ്രിവാൾ. വിഷമുണ്ടെങ്കിൽ കുടിക്കാൻ വെല്ലുവിളിക്കുന്നു

രാഹുൽ ഗാന്ധി

കോൺഗ്രസ്

വാ​ദം​ ​ന്യാ​യീ​ക​രി​ച്ച് ​തി​ര.​ക​മ്മി​ഷ​ന്
കേ​ജ്‌​രി​വാ​ളി​ന്റെ​ ​മ​റു​പ​ടി

ന്യൂ​ഡ​ൽ​ഹി​:​ ​യ​മു​ന​യി​ലെ​ ​വെ​ള്ള​ത്തി​ൽ​ ​ഹ​രി​യാ​ന​ ​സ​ർ​ക്കാ​ർ​ ​വി​ഷം​ ​ക​ല​ർ​ത്തു​ന്നു​വെ​ന്ന​ ​ആ​രോ​പ​ണ​ത്തി​ലു​റ​ച്ച് ​കേ​ജ്‌​രി​വാ​ൾ.​ ​ബി.​ജെ.​പി​യു​ടെ​യും​ ​കോ​ൺ​ഗ്ര​സി​ന്റെ​യും​ ​പ​രാ​തി​യി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​ന​ൽ​കി​യ​ ​നോ​ട്ടീ​സി​ന് ​ന​ൽ​കി​യ​ ​മ​റു​പ​ടി​യി​ലാ​ണി​ത്.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ 8​ന് ​മു​മ്പ് ​മ​റു​പ​ടി​ ​ന​ൽ​ക​ണ​മെ​ന്ന് ​ക​മ്മി​ഷ​ൻ​ ​അ​ന്ത്യ​ശാ​സ​നം​ ​ന​ൽ​കി​യി​രു​ന്നു.
ഡ​ൽ​ഹി​ക്കാ​ർ​ക്ക് ​കു​ടി​ക്കാ​ൻ​ ​ഹ​രി​യാ​ന​യി​ൽ​ ​നി​ന്നെ​ത്തു​ന്ന​ ​വെ​ള്ള​ത്തി​ൽ​ ​അ​മോ​ണി​യ​ ​അ​ട​ക്കം​ ​രാ​സ​മാ​ലി​ന്യം​ ​കൂ​ടു​ത​ലാ​യ​തി​നാ​ൽ​ ​ശു​ദ്ധീ​ക​ര​ണ​ ​പ്ളാ​ന്റു​ക​ൾ​ ​പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ​ ​ക​ഴി​യു​ന്നി​ല്ലെ​ന്ന് ​കേ​ജ്‌​രി​വാ​ൾ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​ഇ​തു​സം​ബ​ന്ധി​ച്ച​ ​ഡ​ൽ​ഹി​ ​ജ​ൽ​ബോ​ർ​ഡ് ​മേ​ധാ​വി​യു​ടെ​ ​ക​ത്ത് ​പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ടാ​ണ് ​മ​റു​പ​ടി.​ ​മാ​ലി​ന്യം​ ​കാ​ര​ണം​ ​ഡ​ൽ​ഹി​യി​ൽ​ ​ശി​ശു​മ​ര​ണ​ ​നി​ര​ക്കും​ ​ഗു​രു​ത​ര​ ​രോ​ഗ​ങ്ങ​ളും​ ​പ​തി​വാ​ണ്.​ ​ഈ​ ​സ​ത്യാ​വ​സ്ഥ​ ​ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​ ​മാ​ത്ര​മാ​ണ് ​ചെ​യ്‌​ത​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പെ​രു​മാ​റ്റ​ച്ച​ട്ടം​ ​ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും​ ​കേ​ജ്‌​രി​വാ​ൾ​ ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360