SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

കുംഭമേള:പുലരും മുമ്പേ ദുരന്തം, ഹെൽപ്പ് ലൈൻ നമ്പർ- 1924

f

ന്യൂഡൽഹി :മൗനി അമാവാസി ദിനമായതിനാൽ ഇന്നലെ പുലർച്ചെ ത്രിവേണി സംഗമത്തിൽ സ്‌നാനം തുടങ്ങുന്നതിന് മുമ്പേ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. കോടികണക്കിന് ഭക്തർ ഈ ദിവസത്തെ സ്നാനത്തിനായി പ്രയാഗ്‌രാജിൽ തമ്പടിച്ചിരുന്നു. ഇവർക്ക് പുറമെ ലക്ഷക്കണക്കിന് പേർ കൂടി പുലർച്ചെയെത്തി. ഇതിനിടെയാണ് ബാരിക്കേഡ് തകർന്നത്. ഉറ്റവർ നഷ്‌ടപ്പെട്ടവരുടെയും, ബന്ധുക്കളെ തിരഞ്ഞ് നടക്കുന്നവരുടെയും നിലവിളികൾ ഹൃദയഭേദകമായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചു. വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്ന് ഉത്തർപ്രദേശ് സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. ഇന്നലെ വി.ഐ.പികൾക്ക് ത്രിവേണി സംഗമത്തിൽ അനുമതി നൽകിയില്ല.ഉത്തർപ്രദേശ് പൊലീസിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

അനുശോചിച്ച് പ്രമുഖർ

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, കേന്ദ്രമന്ത്രിമാർ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തുടങ്ങിയവരും അനുശോചിച്ചു. സാധാരണ ഭക്തർക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്താതെ വി.ഐ.പികൾക്ക് വഴിയൊരുക്കുന്നതുകൊണ്ടാണ് ഇത്തരം അപകടങ്ങളെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

കരസേനയെ ഏല്പിക്കണം:

അഖിലേഷ് യാദവ്

കുംഭമേളയുടെ നടത്തിപ്പ് കരസേനയ്‌ക്ക് കൈമാറണമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ലോകോത്തര നിലവാരം ഏർപ്പെടുത്തിയെന്ന് അവകാശവാദമുന്നയിച്ചവർ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്‌ക്കണം.

 2013ലും സമാന ദുരന്തം

2013 കുംഭമേളയിലെ മൗനി അമാവാസി ദിനത്തിലും പ്രയാഗ്‌രാജിൽ സമാന അപകടമുണ്ടായി. അന്ന് 36 തീർത്ഥാടകരാണ് മരിച്ചത്. ആ ദിനത്തിൽ 30 ദശലക്ഷം പേരാണ് എത്തിയിരുന്നത്.

കുംഭമേള മരണങ്ങൾ

#1954 പ്രയാഗ്‌രാജ് കുംഭമേള -800

# 2003 നാസിക് കുംഭമേള- 39

#. 2010 ഹരിദ്വാറിലെ കുംഭമേള- ഏഴ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360