SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

ടി.വി.കെയ്ക്ക് ജില്ലാ കമ്മിറ്റി, 120 ഭാരവാഹികൾക്ക് വിജയ് വക വെള്ളി നാണയം

d

ചെന്നൈ: 38 ജില്ലകളുള്ള തമിഴ്നാട്ടിൽ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് 120 ജില്ലാ കമ്മിറ്റികൾ. ഓരോ കമ്മിറ്റിയിലും നൂറോളം ഭാരവാഹികൾ. പുതിയ കമ്മിറ്റി നേതാക്കളുമായി വിജയ് കൂടിക്കാഴ്ച നടത്തി. ഇവർക്ക് പാർട്ടി മുദ്ര‌യുള്ള വെള്ളി നാണയം സമ്മാനമായി നൽകിയെന്നാണ് റിപ്പോർട്ട്. ശക്തമായ സംഘടനാ സംവിധാനം ഒരുക്കുന്നതിനാണ് കമ്മിറ്റികളുടെ രൂപീകരണമെങ്കിലും ആരേയും പിണക്കാതെയിരിക്കാനായാണ് ജംബോ കമ്മിറ്റികൾക്ക് രൂപം നൽകുന്നത്. വാർഡ് തലത്തിൽ അടക്കം 3.5 ലക്ഷം പേർക്ക് വിവിധ ചുമതലകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 31 ജില്ലാ കമ്മിറ്റികളാണ് രൂപീകരിച്ചത്. ചെന്നൈയ്ക്ക് മാത്രം 5 ജില്ലാ കമ്മിറ്റികളുണ്ട്. അതിൽ മൂന്നെണ്ണം ഇന്നലെ പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ പ്രധാന പാർട്ടികൾക്ക് ഒരു ജില്ലയിൽ ഒന്നിൽ കൂടുതൽ ജില്ലാ കമ്മിറ്റികളുണ്ട്. ഇത്തരത്തിൽ 80 ജില്ലാ കമ്മിറ്റികൾ വരെയുണ്ട്. എന്നാൽ ആദ്യമായിട്ടാണ് ഒരു പാർട്ടി 100ൽ കൂടുതൽ ജില്ലാ കമ്മിറ്റികൾ രൂപവത്കരിക്കുന്നത്. ഭാരവാഹികളേറെയും വിജയ് മക്കൾ ഇയക്കം എന്ന് ആരാധക സംഘത്തിൽ പ്രവർത്തിച്ചുവന്നവരാണ്. സംസ്ഥാനത്ത് 234 നിയമസഭാ മണ്ഡലങ്ങളുണ്ട്. ഏകദേശം രണ്ട് മണ്ഡലങ്ങൾക്ക് ഒരു ജില്ലാ കമ്മിറ്റി എന്ന രീതിയിലാണ് ടി.വി.കെ.യുടെ സംഘടനാ സംവിധാനം.അടുത്ത 10 മാസം കഠിനാധ്വാനം ചെയ്യണമെന്നാണ് ജില്ലാ സെക്രട്ടറിമാരോട് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്.

വി​ജ​യ് ​രാ​ഷ്ട്രീ​യ​ ​യാ​ത്ര​ ​പ​ര​ന്തൂ​രു​ ​നി​ന്നും

ചെ​ന്നൈ​:​ ​ന​ട​ൻ​ ​വി​ജ​യ് ​ന​ട​ത്തു​ന്ന​ ​ടി.​വി.​കെ​യു​ടെ​ ​രാ​ഷ്ട്രീ​യ​ ​യാ​ത്ര​ ​ക​‌​ർ​ഷ​ക​ ​പ്ര​ക്ഷോ​ഭം​ ​പ​ര​ന്തൂ​രു​ ​നി​ന്നും​ ​ആ​രം​ഭി​ക്കും.​ ​പ​ര​ന്തൂ​ര്‍​ ​വി​മാ​ന​ത്താ​വ​ള​ ​പ​ദ്ധ​തി​ക്കെ​തി​രാ​യ​ ​പ്ര​തി​ഷേ​ധ​ക്കാ​രെ​ ​ക​ണ്ട് ​വി​ജ​യ് ​ടി.​വി.​കെ​യു​ടെ​ ​പി​ന്തു​ണ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​അ​ണ്ണാ​ ​ഡി.​എം.​കെ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്താ​ണ് ​പ​ദ്ധ​തി​ക്ക് ​തു​ട​ക്ക​മി​ട്ട​ത്.​ ​അ​ന്ന് ​പ്ര​തി​പ​ക്ഷ​മാ​യി​രു​ന്ന​ ​ഡി.​എം.​കെ​ ​സ​മ​ര​ക്കാ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഭ​ര​ണം​ ​കി​ട്ടി​യ​പ്പോ​ൾ​ ​നി​ല​പാ​ട് ​മാ​റ്റി.​ ​ഭ​ര​ണം​ ​കി​ട്ടു​മ്പോ​ൾ​ ​ക​ർ​ഷ​രെ​ ​മ​റ​ക്കു​ന്ന​ത് ​ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് ​വി​ജ​യ് ​തു​റ​ന്ന​ടി​ച്ചി​രു​ന്നു.​ ​കേ​ന്ദ്ര,​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ ​പ​ദ്ധ​തി​ ​ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും​ ​വി​ജ​യ് ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​ഇ​ന്ന് ​സ​മ​രം​ 920​ ​ദി​ന​ങ്ങ​ൾ​ ​പി​ന്നി​ടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360