SignIn
Kerala Kaumudi Online
Friday, 23 October 2026 1.17 AM IST

പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനം ഇന്നു മുതൽ

s

ന്യൂഡൽഹി: പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനത്തിന് രാഷ്‌‌ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടക്കമാകും. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ നാളെ കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിക്കും. ജെ.പി.സി ശുപാർശയോടെ വഖഫ് ബോർഡ് ഭേദഗതി അടക്കം 16 ബില്ലുകൾ സമ്മേളനത്തിൽ വരുന്നുണ്ട്. വഖഫ് ബില്ലിനായുള്ള ജെ.പി.സിയിലെ തർക്കങ്ങളും കുംഭമേള ദുരന്തം അടക്കം ആനുകാലിക വിഷയങ്ങളും സഭയെ പ്രക്ഷുബ്‌ദ്ധമാക്കിയേക്കും.

ഫെബ്രുവരി 13വരെ ആദ്യഘട്ടവും മാർച്ച് 10 മുതൽ ഏപ്രിൽ നാലുവരെ രണ്ടാം ഘട്ടവും അടങ്ങിയ സമ്മേളനത്തിൽ 16 ബില്ലുകൾ അവതരിപ്പിക്കും. ജെ.പി.സി റിപ്പോർട്ട് അവതരിപ്പിക്കുന്നതിന് പിന്നാലെ വഖഫ് ബോർഡ് ഭേദഗതിയുമായി ബന്ധപ്പെട്ട പുതിയ ബിൽ സഭയിൽ വരും.

ആക്രമിക്കാനൊരുങ്ങി

പ്രതിപക്ഷം

മഹാ കുംഭമേള ദുരന്തം ഉത്തർപ്രദേശിലെ യോഗി സർക്കാരിന്റെ വീഴ്‌ചയാണെന്ന് ചൂണ്ടിക്കാട്ടാൻ സമ്മേളനത്തെ പ്രതിപക്ഷം വേദിയാക്കും. ദുരന്തത്തെക്കുറിച്ച് സ്വതന്ത്ര ചർച്ച നടത്തണമെന്ന് ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് ബില്ലും തിടുക്കത്തിൽ പാസാക്കരുതെന്നും സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (ജെ.പി.സി) കൂടുതൽ സമയം നൽകണമെന്നും ജെ.ഡി.യുവിന്റെ സഞ്ജയ് ഝാ ആവശ്യപ്പെട്ടു.വഖഫ് ബില്ലുമായി ബന്ധപ്പെട്ട ജെ.പി.സിയിലെ തർക്കങ്ങളും സമ്മേളനത്തിൽ ഉയർത്തുമെന്ന് പ്രതിപക്ഷ നേതാക്കൾ സൂചിപ്പിച്ചു.

ലോക്‌സഭയിലെ ഇരിപ്പിട ക്രമീകരണത്തിൽ എൻ.ഡി.എ സഖ്യകക്ഷികളായ ടി.ഡി.പിയും ജെ.ഡി.യുവും അതൃപ്‌തി രേഖപ്പെടുത്തിിയതായി അറിയുന്നു.തങ്ങളുടെ എംപിമാർക്ക് ചർച്ചകളിൽ കൂടുതൽ സമയം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കേരളത്തിലെ വന്യജീവി പ്രശ്‌നങ്ങൾക്ക് പരിഹാരത്തിനായി സംരക്ഷണ നിയമത്തിൽ അടിയന്തര പരിഷ്കരണം വരുത്തണമെന്നും വയനാടിനായി ഉടൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും സർവകക്ഷി യോഗത്തിൽ സി.പി.ഐ നേതാവ് പി.സന്തോഷ് കുമാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360