SignIn
Kerala Kaumudi Online
Friday, 23 October 2026 1.16 AM IST

മാനഭംഗക്കേസ്, വാർത്താസമ്മേളനത്തിനിടെ കോൺ. നേതാവ് അറസ്റ്റിൽ

s

ലക്‌നൗ: മാനഭംഗക്കേസിൽ ഉത്തർപ്രദേശിലെ കോൺഗ്രസ് എം.പി രാകേഷ് റാത്തോഡ് അറസ്റ്റിൽ. സ്വന്തം വസതിയിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് സീതാപൂരിൽ നിന്നുള്ള ലോക്‌സഭാ എം.പിയായ രാകേഷിനെ അറസ്റ്റ് ചെയ്തത്. വിവാഹം ചെയ്യാമെന്നും രാഷ്ട്രീയ ജീവിതം കെട്ടിപ്പടുക്കാമെന്നും വാഗ്ദാനം നൽകി മാനഭംഗപ്പെടുത്തിയെന്ന 45കാരിയുടെ പരാതിയിലാണ് നടപടി. നാല് വർഷമായി പീഡനം തുടർന്നെന്ന് പരാതിയിൽ പറയുന്നു. കാൾ റെക്കാഡിംഗ് ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസിൽ സമർപ്പിക്കുകയും ചെയ്തു.

17ന് ലഭിച്ച പരാതിയിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് രാകേഷ് ഒളിവിൽ പോയി. ബുധനാഴ്ച അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയും രണ്ടാഴ്ചയ്ക്കുള്ളിൽ സീതാപൂർ ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കാൻ വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് രാകേഷ് അറസ്റ്റിലായത്.

കേസ് ഒത്തുതീർപ്പാക്കാൻ റാത്തോഡും മകനും കുടുംബത്തന്മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവ് കഴിഞ്ഞ ആഴ്ച അഞ്ച് പേർക്കെതിരെ പ്രത്യേകം പരാതി നൽകി. കേസ് ഒത്തുതീർപ്പാക്കാൻ റാത്തോഡും മകനും സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് സ്ത്രീയുടെ ഭർത്താവ് കഴിഞ്ഞ ആഴ്ച അഞ്ച് പേർക്കെതിരെ പരാതി നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360