ചെന്നൈ: ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ.കെ.എം.ചെറിയാൻ ഇനി ഓർമ്മയിൽ. സംസ്കാരം ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ചെന്നൈ കിൽപ്പോക്ക് സെമിത്തേരിയിൽ നടന്നു. ഇന്നലെ രാവിലെ 10ന് ടെയ്ലേഴ്സ് റോഡിലെ വസതിയിൽ എത്തിച്ച മൃതദേഹം ശുശ്രൂഷകൾക്കുശേഷം സെമിത്തേരിയിൽ എത്തിച്ചു. ഡോക്ടർമാർ, സിനിമ, സാംസ്കാരിക പ്രവർത്തകർ തുടങ്ങി ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. കഴിഞ്ഞ 25ന് മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യയിൽ ആദ്യമായി കെറോണറി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത് ഡോക്ടർ ചെറിയാനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |