
ന്യൂഡൽഹി: ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബീഹാറിന്റെ കീശ നിറയ്ക്കുന്നതായിരുന്നു ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച ബഡ്ജറ്റ്. കേരളമടക്കമുള്ള മറ്റൊരു സംസ്ഥാനത്തിന്റെ പേരും ബഡ്ജറ്റിൽ പരാമർശിക്കുക പോലും ചെയ്തില്ല.
സഖ്യകക്ഷിയയായ ജെ.ഡി.യുവിനൊപ്പം ബീഹാറിൽ ഭരണം നിലനിറുത്താനും കൂടുതൽ സീറ്റുകൾ നേടാനുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ധനമന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗത്തിൽ ബീഹാറിന്റെ പേരു പറയുമ്പോഴെല്ലാം പ്രതിപക്ഷത്തുനിന്ന് ചിരിയും കമന്റുമുയർന്നു. പ്രഖ്യാപനങ്ങളെ ഭരണപക്ഷം ഡെസ്കിലടിച്ച് സ്വാഗതം ചെയ്തു.
ജൂലായിൽ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ എൻ.ഡി.എയിലെ സഖ്യകക്ഷികളായ ജെ.ഡി.യുവിനെ പ്രീതിപ്പെടുത്താൻ ബീഹാറിനും ടി.ഡി.പിയെ സഹായിക്കാൻ ആന്ധ്രയ്ക്കും പ്രത്യേക സഹായം പ്രഖ്യാപിച്ചിരുന്നു.
ബീഹാറിന് ഗ്രീൻഫീൽഡ് വിമാനത്താവളം
പാട്നാ വിമാനത്താവളത്തിന്റെയും ബിഹ്തയിലെ ബ്രൗൺഫീൽഡ് വിമാനത്താവളത്തിന്റെയും ശേഷി വർദ്ധിപ്പിക്കും. പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളവും പ്രഖ്യാപിച്ചു.
മഖാന ബോർഡ്: മെഡിക്കൽ ഗുണങ്ങളുള്ള മഖാന വിത്തുകളുടെ ഉത്പാദനം, സംസ്കരണം, മൂല്യവർദ്ധനവ്, വിപണനം എന്നിവ മെച്ചപ്പെടുത്തുക ലക്ഷ്യം.
പാട്ന ഐ.ഐ.ടിയിൽ ഹോസ്റ്റൽ അടക്കം അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കും.
ഫുഡ് ടെക്നോളജി, എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ് ദേശീയ ഇൻസ്റ്റിറ്റ്യൂട്ട്.
മിഥിലാഞ്ചലിലെ വെസ്റ്റേൺ കോശി കനാൽ പദ്ധതിക്ക് സാമ്പത്തിക സഹായം.
ബോധ്ഗയ, നളന്ദ, രാജ്ഗിർ, ഫാൽഗു നദി തുടങ്ങി ബുദ്ധന്റെ ജീവിതവും കാലഘട്ടവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾക്ക് പ്രത്യേക പദ്ധതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |