
ന്യൂഡൽഹി: മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നവീൻ ചൗള (79) അന്തരിച്ചു. ഇന്നലെ ഡൽഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
2005 മുതൽ 2009 വരെ തിരഞ്ഞെടുപ്പ് കമ്മിഷണറായും 2009 ഏപ്രിൽ മുതൽ 2010 ജൂലായ് വരെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായും പ്രവർത്തിച്ചു. 1945 ജൂലായ് 30ന് ജനനം. ചൗള ഹിമാചൽ പ്രദേശിലെ ലോറൻസ് സ്‌കൂളിലും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലുമായി വിദ്യാഭ്യാസം. യൂണിവേഴ്സിറ്റി ഒഫ് ലണ്ടനിലും ലണ്ടൻ സ്‌കൂൾ ഒഫ് ഇക്കണോമിക്സിലും ഉപരിപഠനം നടത്തി. 1969 ബാച്ചിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ചൗള, ഗവൺമെന്റ് സെക്രട്ടറിയുടെ ചുമതലയും വഹിച്ചിരുന്നു. മദർ തെരേസയുടെ ജീവചരിത്രം രചിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |