
ന്യൂഡൽഹി: തുടർച്ചയായ എട്ടാമത്തെ റെക്കാഡ് ബഡ്ജറ്റ് അവതരണമാണ് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്നലെ നടത്തിയത്. ഒരേ പ്രധാനമന്ത്രിക്കുകീഴിൽ തുടർച്ചയായി എട്ട് ബഡ്‌ജറ്റ് അവതരിപ്പിച്ചതിന്റെ റെക്കാഡും കുറിച്ചു. ഇക്കഴിഞ്ഞ ജൂലായിൽ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ ഏഴ് ബഡ്‌ജറ്റെന്ന റെക്കാഡിനൊപ്പമെത്തിയിരുന്നു. ബഡ്‌ജറ്റ് അവതരിപ്പിക്കുമ്പോൾ നിർമ്മലയുടെ മാതാപിതാക്കളായ നാരായണൻ, സാവിത്രി, മകൾ വാഗ്‌മയി പരകല എന്നിവർ സന്ദർശക ഗ്യാലറിയിലുണ്ടായിരുന്നു. പ്രസംഗം ഒരു മണിക്കൂറും 14 മിനിട്ടും നീണ്ടു. തമിഴ് കവി തരുവള്ളുവർ, തെലുങ്ക് കവി ഗുറജദ അപ്പ റാവു എന്നിവരുടെ ഉദ്ധരണികളും പ്രസംഗത്തിൽ ഇടംപിടിച്ചു. ഇന്നലെ പ്രസംഗം തുടങ്ങിയപ്പോൾ കുംഭമേള ദുരന്തത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ എഴുന്നേറ്റ് ബഹളം വയ്‌ക്കുകയും നടുത്തളത്തിൽ ഇറങ്ങുകയും ചെയ്‌തു. വാക്കൗട്ട് നടത്തിയ അംഗങ്ങൾ പിന്നീട് തിരികെയെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |