SignIn
Kerala Kaumudi Online
Friday, 23 October 2026 9.57 AM IST

ഷിപ്പിംഗ്, വ്യോമയാന മേഖലയ്‌ക്ക് ഉത്തേജനം

d

ന്യൂഡൽഹി: ഷിപ്പിംഗ്, വ്യോമയാന മേഖലയ്ക്ക് ഉത്തേജനം പകരുന്നതാണ് ബഡ്ജറ്റ് നിർദ്ദേശങ്ങൾ. കപ്പൽ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ, ഘടകങ്ങൾ എന്നിവയ്ക്കുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ ഇളവ് പത്ത് വർഷത്തേക്ക് കൂടി തുടരും. പുതിയ ഉഡാൻ പദ്ധതിയിൽ 88 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 619 റൂട്ടുകൾ. മലയോര മേഖല, വികസനമില്ലാത്ത മേഖലകൾ, വടക്കുകിഴക്കൻ മേഖലകളിലെ ജില്ലകൾ എന്നിവിടങ്ങളിലെ ഹെലിപാഡുകളേയും ചെറിയ വിമാനത്താവളങ്ങളും ഉപയോഗപ്പെടുത്തും. 10 വർഷത്തിനുള്ളിൽ 120 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രാദേശിക കണക്‌ടിവിറ്റി വർദ്ധിപ്പിക്കാൻ ഉഡാൻ പദ്ധതി പരിഷ്‌കരിക്കും.

ഇന്ത്യൻ യാർഡുകളിലെ കപ്പൽ പൊളിക്കൽ പ്രവർത്തനങ്ങൾക്ക് അടക്കം പ്രയോജനപ്പെടും വിധത്തിൽ കപ്പൽ നിർമ്മാണ സാമ്പത്തിക സഹായനയം പരിഷ്‌കരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സമുദ്ര വ്യവസായത്തിനുള്ള ദീർഘകാല സഹായത്തിനായി 25,000 കോടിയുടെ സമുദ്ര വികസന ഫണ്ട് രൂപീകരിക്കും. 49%കേന്ദ്ര വിഹിതം. ബാക്കി തുറമുഖങ്ങളിൽ നിന്നും സ്വകാര്യ മേഖലയിൽ നിന്നും സമാഹരിക്കും.

കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾ

കപ്പലുകളുടെ ശ്രേണി, വിഭാഗങ്ങൾ, ശേഷി എന്നിവ വർദ്ധിപ്പിക്കുന്നതിന് കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾ നടപ്പാക്കും

കപ്പൽ പൊളിക്കൽ മത്സരാധിഷ്ഠിതമാക്കാൻ ഇളവുകൾ. വലിയ കപ്പലുകളെ ഇൻഫ്രാസ്ട്രക്ചർ ഹാർമോണൈസ്ഡ് മാസ്റ്റർ പട്ടികയിൽ ഉൾപ്പെടുത്തും

പഴം, പച്ചക്കറി ഉത്പന്നങ്ങൾ സൂക്ഷിക്കാനുള്ള എയർ കാർഗോ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കും

കാർഗോ സ്‌ക്രീനിംഗും കസ്റ്റംസ് പ്രോട്ടോക്കോളുകളും ഉപയോക്തൃ സൗഹൃദമാക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360