
ന്യൂഡൽഹി : കേന്ദ്ര ബഡ്‌ജറ്റിൽ റെയിൽവേയ്‌ക്കായി നീക്കിവച്ചത് 2.52 ലക്ഷം കോടി.പുതിയ ലൈനുകൾക്കായി 32235 കോടിയും, പാത ഇരട്ടിപ്പിക്കലിന് 32000 കോടിയും വകയിരുത്തി.
17,500 ജനറൽ കോച്ചുകൾ, 200 വന്ദേഭാരത്, 100 അമൃത് ഭാരത്, 50 നമോ ഭാരത് തുടങ്ങിയ ട്രെയിനുകൾ മൂന്നു വർഷത്തിനുള്ളിൽ നിർമ്മിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ബഡ്‌ജറ്റിൽ അനുവദിച്ച തുക റെയിൽ വികസനത്തിന് ആക്കം കൂട്ടും. മാർച്ച് 31ഓടെ 1400 ജനറൽ കോച്ചുകൾ പുറത്തിറക്കും. 1000 പുതിയ ഫ്ളൈ ഓവറുകളും നിർമ്മിക്കും.
വൈദ്യുതീകരണത്തിന് 1.14 ലക്ഷം കോടി വകയിരുത്തി. കഴിഞ്ഞ തവണ 1.08 കോടി ആയിരുന്നു. ഈ സാമ്പത്തിക വർഷം തന്നെ വൈദ്യുതീകരണം പൂർത്തിയാക്കാനാണ് ശ്രമമെന്ന് അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |