SignIn
Kerala Kaumudi Online
Friday, 23 October 2026 11.32 PM IST

ദേശീയ ഗെയിംസ്: കോടതിയുടെ 'സ്മാഷിൽ' കേരളത്തിന് മിന്നും ജയം, വനിതാ വോളിബാളിൽ സ്വർണം, പുരുഷ ടീമിന് വെള്ളി

READ ENGLISH VERSION
vollyball

ഡെറാഡൂൺ: ജഴ്സിക്കിറ്റ് നൽകിയില്ല. കോച്ചിംഗ് ക്യാമ്പ് ഒരുക്കിയില്ല. വിമാനടിക്കറ്റ് ലഭ്യമാക്കിയില്ല -പക്ഷേ,​ സ്പോർട്സ് കൗൺസിലിന്റെ ഈ പാരവയ്പുകളെ കേരള വോളിബാൾ ടീമുകൾ കാറ്റിൽപറത്തി. ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരള വോളിബാൾ ടീമുകൾ നേടിയത് മിന്നും വിജയം. വനിതാടീമിന് സ്വർണം, പുരുഷ ടീമിന് വെള്ളി. ഹൈക്കോടതിയുടെ അനുമതിയോടെയാണ് ടീമുകൾ കേരളത്തെ പ്രതിനിധീകരിച്ചത്.

വോളിബാൾ ടീം ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നത് തടയാൻ സ്പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയതോടെയാണ് അവസരം ലഭിച്ചത്. മറ്റ് സ്പോർട്സ് ടീമുകൾക്കെല്ലാം കൗൺസിലാണ് വിമാന ടിക്കറ്റുൾപ്പടെ നൽകിയത്. കോടതി വിധിയുമായി വന്ന വോളിബാൾ താരങ്ങൾക്ക് ഇതെല്ലാം നിഷേധിച്ചു.

തങ്ങൾ വിലക്കിയിരിക്കുന്ന കേരള വോളിബാൾ അസോസിയേഷൻ തിരഞ്ഞെടുത്ത ടീമിന് സാമ്പത്തിക സഹായം നൽകാൻ നിയമമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൗൺസിലിന്റെ നിഷേധം. തുടർന്ന് വോളിബാൾ അസോസിയേഷൻ സ്വന്തം ചെലവിൽ വിമാനടിക്കറ്റ് ലഭ്യമാക്കി. കേരള ഒളിമ്പിക് അസോസിയേഷനുമായി ചേർന്ന് മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്പോൺസർഷിപ്പിൽ ജഴ്സിക്കിറ്റും നൽകി.

കോടതിയിൽ വിജയിച്ച വഴി

1.ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നിർദ്ദേശപ്രകാരം കേരള ഒളിമ്പിക് അസോസിയേഷനും കേരള വോളിബാൾ അസോസിയേഷനും ചേർന്ന് ദേശീയ ഗെയിംസിനായി വനിത, പുരുഷ ടീമുകളെ തിരഞ്ഞെടുത്തു

2.കേരള വോളിബാൾ അസോസിയേഷനെ വിലക്കിയിരിക്കുന്ന സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റിക്ക് രൂപം നൽകി സമാന്തരമായി മറ്റൊരു ടീമിനെ തിരഞ്ഞെടുത്തു.

3.ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അംഗീകാരമുള്ള ടീമുകൾക്കേ ദേശീയ ഗെയിംസിൽ പങ്കെടുക്കാനാവൂ. എന്നാൽ, ഇതിനെതിരെ ടെക്നിക്കൽ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കോടതിവിധി എതിരായിരുന്നെങ്കിൽ വോളിബാൾ ടീമിന് ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ കഴിയുമായിരുന്നില്ല

''കായിക അസോസിയേഷനുകളെ തകർക്കുന്ന സ്പോർട്സ് കൗൺസിലിന്റെ നടപടികൾ ഇനിയെങ്കിലും അവസാനിപ്പിക്കണം

-വി.സുനിൽകുമാർ, പ്രസിഡന്റ്

കേരള ഒളിമ്പിക് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360