SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 PM IST

മികവിന്റെ കേന്ദ്രത്തിന് 500 കോടി:  പുതുതലമുറയെ എ.ഐ വിദഗ്ദ്ധരാക്കുക ലക്ഷ്യം

r

ന്യൂഡൽഹി: കമ്പ്യൂട്ടർ യുഗം നിർമ്മിത ബുദ്ധിയിലേക്ക് തിരിഞ്ഞ പശ്ചാത്തലത്തിൽ അതിന്റെ ആഗോള ഹബ് ആയി മാറാൻ ഇന്ത്യയുടെ നീക്കം.

അതിന്റെ സാങ്കേതിക വിദ്യകൾ പുതുതലമുറയ്ക്ക് സ്വായത്തമാക്കി അടിത്തറ ഉറപ്പിക്കാനാണ് വിദ്യാഭ്യാസ മേഖലയിൽ നിർമ്മിത ബുദ്ധിക്കുള്ള മികവിന്റെ കേന്ദ്രം തുടങ്ങുന്നത്.500 കോടി ബഡ്‌ജറ്റിൽ വകയിരുത്തിയ പശ്ചാത്തലത്തിൽ വിശദവിവരങ്ങൾ വൈകാതെ കേന്ദ്രസർക്കാർ പുറത്തുവിടും.

എല്ലാ മേഖലകളിലും നിർമ്മിത ബുദ്ധി നിർണായക സ്വാധീനം ചെലുത്തുന്നതിനാലും ചൈനയുടെ ഡീപ് സീക്ക് പോലുള്ള സംരംഭങ്ങളുടെ ഭീഷണി ചെറുക്കാനും രാജ്യത്തിന് എ.ഐയിൽ ശക്തമായ അടിത്തറ വേണമെന്ന് സർക്കാർ കരുതുന്നു.

ആറുമാസത്തിനുള്ളിൽ സ്വന്തം എ.ഐ മോഡൽ പുറത്തിറക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. ഉയർന്ന നിലവാരമുള്ള, സാധാരണക്കാർക്ക് ചുരുങ്ങിയ നിരക്കിൽ ഉപയോഗിക്കാവുന്ന എ.ഐ മോഡൽ ആണ് വിഭാവനം ചെയ്യുന്നതെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്‌‌ണവ് വ്യക്തമാക്കിയിട്ടുണ്ട്.

2023-24 ലെ ബഡ്‌ജറ്റിലാണ് എ.ഐയ്‌ക്കുള്ള മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ആരോഗ്യം, കൃഷി, സ്ഥായിയായ നഗരങ്ങൾ എന്നീ മേഖലകളിൽ മൂന്ന് ഐ.ഐ മികവിന്റെ കേന്ദ്രങ്ങൾ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. 990 കോടി രൂപ നിക്ഷേപം കണക്കാക്കി.

വിദ്യാർത്ഥികളെ ഉന്നംവച്ച്

#എ.ഐ മേഖലയിൽ തിളങ്ങാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് പ്രധാന ലക്ഷ്യം. എ.ഐയുമായി ബന്ധപ്പെട്ട നൂതന കോഴ്സുകൾ തുടങ്ങാൻ സർവകലാശാലകളെ സഹായിക്കും. നൂതന ഗവേഷണങ്ങൾക്ക് സാഹചര്യമൊരുക്കും.

എ.ഐ പഠന ഉപകരണങ്ങൾ വികസിപ്പിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും സ്റ്റാർട്ട് അപ്പുകളും ഇതിനായി സഹകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, AI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360