SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 PM IST

തെലങ്കാന കോൺഗ്രസിൽ ഭിന്നത: രഹസ്യ യോഗം

k

 കൂടിക്കാഴ്‌ചയ്ക്ക് രേവന്ത് റെഡ്‌ഡി

ഹൈദരാബാദ്: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാന കോൺഗ്രസിൽ ഭിന്നതയെന്ന് റിപ്പോർട്ട്. പത്ത് എം.എൽ.എമാർ രഹസ്യ യോഗം ചേർന്നു. എം.എൽ.എ അനിരുദ്ധ് റെഡ്ഡിയുടെ ഗണ്ടിപേട്ടിലെ ഫാം ഹൗസിലായിരുന്നു യോഗം. എം.എൽ.എമാരായ നളിനി രാജേന്ദർ റെഡ്ഡി, ഭൂപതി റെഡ്ഡി, യെന്നം ശ്രീനിവാസ് റെഡ്ഡി, മുരളി നായിക്, കുച്ചകുല്ല രാജേഷ് റെഡ്ഡി, സഞ്ജീവ് റെഡ്ഡി, അനിരുദ്ധ് റെഡ്ഡി, ലക്ഷ്മി കാന്ത റാവു, ദോന്തി മാധവ റെഡ്ഡി, ബീർല ഇലയ്യ എന്നിവരാണ് പങ്കെടുത്തത്.

കോൺട്രാക്ടർമാരുടെ ബില്ലുകൾ പാസാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണമുള്ള രണ്ട് മന്ത്രിമാരോടുള്ള

പ്രതിഷേധം വിമതനീക്കത്തിനു വഴിവച്ചെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ,​ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മന്ത്രിമാരുമായി അടിയന്തര കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചു. എം.എൽ.എമാരുമായി നല്ല ബന്ധം സൂക്ഷിക്കണമെന്ന് മന്ത്രിമാരോട് നിർദ്ദേശിക്കുകയും ചെയ്തു.

പരാതികൾ എത്രയും വേഗം പരിഹരിക്കണമെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം.

അതേസമയം, രഹസ്യയോഗമല്ല അത്താഴവിരുന്നാണ് നടന്നതെന്ന് നഗർ കുർണൂൽ എം.പി. മല്ലു രവി പറഞ്ഞു. പ്രതിപക്ഷം വിഷയം വഷളാക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360