
ക്വട്ടേഷൻ കൊടുത്ത യുവാവ് അറസ്റ്റിൽ
ലക്‌നൗ: ഭാര്യാ സഹോദരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്രിലാണ് സംഭവം. ആശിഷ് എന്നയാളാണ് അറസ്റ്റിലായത്. ബാങ്കിൽ നിന്ന് 40,000 രൂപ ലോൺ എടുത്താണ് ഇയാൾ ഗുണ്ടകളെ ഏർപ്പാടാക്കിയത്. രണ്ട് പ്രതികൾ ഒളിവിലാണ്. ജനുവരി 21ന് മീററ്റിലെ നാനു കനാലിന് സമീപമായിരുന്നു സംഭവം.
ഭാര്യയുടെ ഇളയ സഹോദരിയുമായി ആശിഷ് പ്രണയത്തിലായിരുന്നു. യുവതി ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ കൊല്ലാൻ തീരുമാനിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ഇതിനായി ശുഭം എന്നയാളുടെ സഹായം തേടി. 30,000 രൂപയാണ് ശുഭം ആവശ്യപ്പെട്ടത്. ഇതിനായി ആശിഷ് 40,000 രൂപ ലോൺ എടുത്തു. 10,000 രൂപ അഡ്വാൻസും ബാക്കി കൃത്യം നടത്തിക്കഴിഞ്ഞും നൽകി.
തുടർന്ന് മൂന്ന് പേർ ചേർന്ന് യുവതിയെ ബൈക്കിൽ കടത്തിക്കൊണ്ടു പോകുകയും മാനഭംഗപ്പെടുത്തിയശേഷം
ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ചു.
യുവതിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ യുവതി അവസാനമായി ആശിഷിന് ഒപ്പമായിരുന്നെന്ന് കണ്ടെത്തി. തുടർന്ന് ആശിഷിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |