
ന്യൂഡൽഹി: വിവാഹവേദിയിൽ വരൻ സൂപ്പർ ഹിറ്റ് ഹിന്ദി ഗാനം ചോളീ കേ പീഛേ ക്യാഹേയ്ക്ക് ചുവടുവച്ചു. ഇതോടെ വിവാഹം വേണ്ടെന്നുവച്ച് വധുവിന്റെ പിതാവ്. ന്യൂഡൽഹിയിലാണ് സംഭവം. ഘോഷയാത്രയായി വേദിയിലെത്തിയ യുവാവ് സുഹൃത്തുക്കളുടെ നിർബന്ധത്തിലാണ് 'ചോളീ കേ പീഛേ ക്യാ ഹേ'യ്ക്ക് ചുവടുവച്ചത്. ഇതോടെ പ്രകോപിതനായ യുവതിയുടെ പിതാവ്
എതിർപ്പുമായി രംഗത്തെത്തി. കുടുംബത്തിന്റെ മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്നും അനുചിതമായ രീതിയെന്നും അറിയിച്ചു. വിവാഹച്ചടങ്ങ് നിറുത്തിവച്ചു. തമാശയ്ക്ക് ചെയ്തതാണെന്ന് വരൻ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അനുനയത്തിലെത്തിയില്ല. മകളെ വിവാഹം ചെയ്തുകൊടുക്കാൻ താത്‌പര്യമില്ലെന്ന് പിതാവ് ഉറച്ചുപറഞ്ഞതോടെ വീട്ടുകാർ മടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |