
ന്യൂഡൽഹി: ചന്ദ്രയാൻ-4 2027ൽ വിക്ഷേപിക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ്. ചന്ദ്രനിൽ നിന്ന് പാറകളുടെ സാമ്പിളുകൾ കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിനായി എൽ.വി.എം 3 റോക്കറ്റിന്റെ രണ്ട് വിക്ഷേപണങ്ങളുണ്ടാകും. തുടർന്ന് ഭ്രമണപഥത്തിൽവച്ച് ഇവ കൂട്ടിയോജിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യ ശാസ്ത്രജ്ഞരെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാനും സമുദ്രയാൻ ദൗത്യവും അടുത്ത വർഷം വിക്ഷേപിക്കും. മുങ്ങികപ്പലിൽ 6000 മീറ്റർ ആഴത്തിലേക്ക് പോകുന്നതാണ് ദൗത്യം. തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നരേന്ദ്രമോദി സമുദ്രയാൻ ദൗത്യത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നും ഇതാണ് ഈ വർഷം യാഥാർത്ഥ്യമാവാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |