
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയെങ്കിലും മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ബി.ജെ.പി ചർച്ചകൾ നീളുന്നു. ഇന്നലെ ചേരാനിരുന്ന നിയമസഭാകക്ഷി യോഗം മാറ്റി. നാളെ യോഗം ചേരുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനുള്ള ഒരുക്കങ്ങൾ ഡൽഹി രാംലീലാ മൈതാനത്ത് പുരോഗമിക്കുന്നു.
ന്യൂഡൽഹി സീറ്റിൽ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമ്മയുടെ പേരിനാണ് പ്രഥമ പരിഗണനയെന്ന് അറിയുന്നു. വിജേന്ദർ ഗുപ്ത, അജയ് മഹാവർ, പവൻ ശർമ്മ, സതീഷ് ഉപാദ്ധ്യായ, മജീന്ദർ സിംഗ് സിർസ, ആശിഷ് സൂദ്, സതീഷ് ഉപാദ്ധ്യായ, ജിതേന്ദ്ര മഹാജൻ, വനിതാ രേഖാ ഗുപ്‌ത, ശിഖാ റായ് എന്നിവരുടെ പേരുകളും കേൾക്കുന്നു.
സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രിമാർ, എൻ.ഡി.എ നേതാക്കൾ, കേന്ദ്രമന്ത്രിമാർ, വ്യവസായികൾ, സിനിമാ താരങ്ങൾ, ക്രിക്കറ്റ് താരങ്ങൾ, സന്യാസിമാർ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |