SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 PM IST

മുഖ്യ തിര. കമ്മിഷണറായി ഗ്യാനേഷ് കുമാർ ചുമതലയേറ്റു

cec

ന്യൂഡൽഹി: 26-ാമത് മു​ഖ്യ​ തിരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാ​നേ​ഷ് ​കു​മാ​ർ ഇന്നലെ അധികാരമേറ്റു. ഗ്യാനേഷ് കുമാറിന്റെ ഒഴിവിൽ വിവേക് ജോഷി തിരഞ്ഞെടുപ്പ് കമ്മിഷണറായും ചുമതലയേറ്രു. 1989 ബാച്ച് ഹരിയാന കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ വിവേക് ജോഷി ഹരിയാന ചീഫ് സെക്രട്ടറിയായിരുന്നു. 1988​ ​ബാ​ച്ച് കേരള​ ​കേ​ഡ​ർ ഐ.എ.എ​സ് ഉദ്യോഗസ്ഥനാ​ണ് ഗ്യാനേഷ് കുമാർ. 2024 മാർച്ച് 15നാണ് ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് കമ്മിഷണറായത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പും ജമ്മു കാശ്‌മീർ,ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകളും നടത്തുന്നതിൽ മുഖ്യപങ്കാളിയായി. പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി, ആഭ്യന്തര മന്ത്രാലയത്തിൽ അഡിഷണൽ സെക്രട്ടറി, പാർലമെന്ററി കാര്യ-സഹകരണ മന്ത്രാലയ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കേരളത്തിൽ ധനകാര്യം, പൊതുമരാമത്ത്, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുകളിൽ പ്രവർത്തിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ എം.ഡിയായിരുന്നു. ഐ.ഐ.ടി കാൺപൂരിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബിരുദം നേടി. യു.എസിലെ ഹാർവാർഡ് സർവകലാശാലയിൽ പരിസ്ഥിതി സാമ്പത്തിക ശാസ്ത്രവും പഠിച്ചു.

 വോട്ട്, രാഷ്ട്ര

നിർമ്മാണത്തിന്റെ ആദ്യപടി

രാഷ്ട്ര നിർമ്മാണത്തിന്റെ ആദ്യപടിയാണ് വോട്ടെന്ന്, മു​ഖ്യ​ തിരഞ്ഞെടുപ്പ് കമ്മിഷണറായി സ്ഥാനമേറ്റ ശേഷം ഗ്യാനേഷ് കുമാർ പ്രതികരിച്ചു. 18 വയസ് പൂർത്തിയായവർ വോട്ടു ചെയ്യണം. തിരഞ്ഞെടുപ്പ് കമ്മിഷൻ അന്നും ഇന്നും എന്നും വോട്ടർമാർക്കൊപ്പമാണ്.

 സ്റ്റേയില്ല

ഗ്യാനേഷ് കുമാറിന്റെയും വിവേക് ജോഷിയുടെയും നിയമനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പലയിടങ്ങളിലും തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. സ്റ്റേ ഉത്തരവിട്ടാൽ അരാജകത്വവും അനിശ്ചിതാവസ്ഥയുമുണ്ടാകുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സംഘടനയാണ് ആവശ്യമുന്നയിച്ചത്. കേന്ദ്രസർക്കാരിന് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രമന്ത്രിയെ മൂന്നംഗ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സംഘടന സമർപ്പിച്ച ഹർജിയിൽ അടിയന്തര സ്വഭാവത്തോടെ വാദം കേൾക്കാൻ തയ്യാറായില്ല. മറ്റൊരു കോടതിയിൽ വാദം പറയേണ്ടതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ആവശ്യപ്പെട്ടിരുന്നു. അതേസമയം,കേസിൽ കക്ഷിചേരാൻ തൃണമൂൽ കോൺഗ്രസ് എം.പിയായ മഹുവ മൊയിത്ര അപേക്ഷ നൽകി.

മു​ഖ്യ​ തിരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മിഷണറായി വിവേക് ജോഷിയും ചുമതലയേൽക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360