SignIn
Kerala Kaumudi Online
Friday, 23 October 2026 11.32 PM IST

മുഡ കേസിൽ സിദ്ധരാമയ്യക്ക് ലോകായുക്തയുടെ ക്ലീൻ ചിറ്റ്

sidharama

ബംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെന്റ് അതോറിട്ടി (മുഡ)​ ഭൂമി അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ലോകായുക്തയുടെ ക്ലീൻ ചിറ്റ്. സിദ്ധരാമയ്യയ്ക്കെതിരായ തെളിവുകളൊന്നുമില്ലെന്ന് ലോകായുക്ത അറിയിച്ചു. സിദ്ധരാമയ്യയുടെ ഭാര്യക്കും​ മറ്റ് പ്രതികൾക്കും എതിരെയും തെളിവുകളില്ല.

ലോകായുക്ത പൊലീസ് സൂപ്രണ്ട് ടി.ജെ ഉദേഷ് നേതൃത്വം നൽകിയ അന്വേഷണ സംഘം കഴിഞ്ഞ ആഴ്ചയാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.

മുഡ കേസിൽ സമഗ്ര അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്തക്ക് ജനുവരി 28 വരെ ഹൈക്കോടതി സമയം നൽകിയിരുന്നു. ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, വിരമിച്ച ഉദ്യോഗസ്ഥർ, സിദ്ധരാമയ്യ, ഭാര്യ ബി.എം പാർവതി,​ ഭാര്യാ സഹോദരൻ ബി. മല്ലികാർജ്ജുന സ്വാമി തുടങ്ങിയ നൂറിലധികം പേരെ ലോകായുക്ത സംഘം ചോദ്യം ചെയ്തിരുന്നു.

സിദ്ധരാമയ്യയുടെ ഭാര്യക്ക് മുഡയുടെ കീഴിലുള്ള ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. പാർവതിയുടെ പേരിൽ മൈസൂരു കേസരൂരിലുണ്ടായിരുന്ന 3.36 ഏക്കറോളം വരുന്ന ഭൂമിക്ക് പകരം 56 കോടി വിലയുള്ള 14 പ്ലോട്ട് മുഡ അനുവദിച്ചെന്നാണ് ആരോപണം. 1988ലെ അഴിമതി തടയൽ നിയമം, ഇന്ത്യൻ ശിക്ഷാനിയമം, ബിനാമി ആക്ട്, 2011ലെ കർണാടക ഭൂമി പിടിച്ചെടുക്കൽ നിരോധന നിയമം തുടങ്ങിയവൊയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തത്. സിദ്ധരാമയ്യക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി ഇ.ഡി കേസെടുത്തിരുന്നു. അതേസമയം മുഡ കേസ് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ആരോപണമാണെന്നായിരുന്നു സിദ്ധരാമയ്യയുടെ വാദം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360