SignIn
Kerala Kaumudi Online
Friday, 23 October 2026 11.28 PM IST

അനാവശ്യ ഹർജി: ബംഗാൾ സർക്കാരിന് 10 ലക്ഷം പിഴ

supreme-court

ന്യൂഡൽഹി : സർക്കാർ ജീവനക്കാരന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ തടയാൻ അനാവശ്യ ഹ‌ർജിയുമായെത്തിയ പശ്ചിമ ബംഗാൾ സർക്കാരിന് പത്ത് ലക്ഷം രൂപ പിഴയിട്ട്

സുപ്രീംകോടതി. 18 വർഷമായി റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭിക്കാത്ത ജീവനക്കാരന് സർക്കാർ നാലാഴ്ചയ്‌ക്കകം തുക കൈമാറണം. പെൻഷൻ കുടിശ്ശികയും നൽകണമെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.1989ൽ സർവീസീലിരിക്കെ നേരിട്ട അച്ചടക്ക നടപടി കൽക്കട്ട ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സർക്കാർ ഏറെ വൈകി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360