SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

അന്യസംസ്ഥാനങ്ങളിൽ നിന്ന് നാട്ടാനകളെ കൊണ്ടുവരാം. ഹൈക്കോടതി ഉത്തരവിന് സ്റ്റേ

READ ENGLISH VERSION

elephant-parading

ന്യൂഡൽഹി: അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്‌തു. മാവേലിക്കര വസൂരിമാല ഭഗവതി ക്ഷേത്രം സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

ത്രിപുരയിൽ നിന്ന് രാജ്കുമാർ എന്ന ആനയെ കൊണ്ടുവരാനുള്ള ക്ഷേത്രത്തിന്റെ ശ്രമം ഹൈക്കോടതിയുടെ ഉത്തരവ് കാരണം അനിശ്ചിതത്വത്തിലായിരുന്നു. 'വോക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വകെസി' എന്ന സംഘടനയുടെ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 7 വർഷത്തിനിടെ 154 നാട്ടാനകൾ ചരിഞ്ഞതും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

നാട്ടാനയെ കൊണ്ടുപോകാൻ ത്രിപുര അനുമതി നൽകിയെങ്കിലും ഹൈക്കോടതി ഉത്തരവ് തടസമായി നിൽക്കുന്നുവെന്ന് അഭിഭാഷകരായ കെ.പരമേശ്വർ, എ.കാർത്തിക് എന്നിവർ വാദിച്ചു. കക്ഷികളെ കേൾക്കാതെ എങ്ങനെ ഇത്തരത്തിലൊരു ഉത്തരവിടാൻ ഹൈക്കോടതിക്ക് കഴിയുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. വിഷയം ഏപ്രിൽ 15ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360