SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

യു.എസ് വിമാനത്തിൽ സ്‌ത്രീകൾക്കും കുട്ടികൾക്കും ചങ്ങലയിട്ടില്ല

g

ന്യൂഡൽഹി: കഴിഞ്ഞയാഴ്ച യു.എസിൽ നിന്നെത്തിയ അനധികൃത ഇന്ത്യൻ കുടിയേറ്റ സംഘത്തിലെ സ്ത്രീകളെയും കുട്ടികളെയും ചങ്ങലയിൽ ബന്ധിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയം. പാനമയിൽ എത്തിയ ഇന്ത്യൻ കുടിയേറ്റക്കാരെ കൊണ്ടുവരാൻ നടപടിയെടുക്കുമെന്നും വിദേശകാര്യ വക്താവ് രൺദീപ് ജയ്‌സ്വാൾ പറഞ്ഞു.

ആദ്യ വിമാനത്തിൽ ചങ്ങലയിട്ടതിലുള്ള ആശങ്കകൾ ഇന്ത്യ യു.എസിനെ അറിയിച്ചിരുന്നു. മതവികാരങ്ങൾ മാനിക്കണമെന്നും വ്യക്തമാക്കി. അതേ തുടർന്ന് ഫെബ്രുവരി 15,16 തീയതികളിൽ അമൃത്സറിൽ വന്ന വിമാനങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും സ്വതന്ത്രരായാണ് കൊണ്ടുവന്നത്. പനാമയിലേക്കും കോസ്റ്റാറിക്കയിലേക്കും ഇന്ത്യക്കാരെ നാടുകടത്തിയെന്ന ചില റിപ്പോർട്ടുകൾ കണ്ടെങ്കിലും ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.

യുഎസുമായുള്ള ധാരണ അനുസരിച്ച് യാത്രയ്‌ക്കിടയിലുള്ള കേന്ദ്രമായി അവരെ സ്വീകരിക്കാൻ കോസ്റ്റാറിക്കയും പനാമയും സമ്മതിച്ചിട്ടുണ്ട്.

പനാമയിൽ എത്തിയവരിൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് കേന്ദ്ര സർക്കാർ എംബസി വഴി പരിശോധിച്ചു വരികയാണ്.സ്ഥിരീകരിച്ചാൽ ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് തിരികെ വരാനുള്ള ക്രമീകരണങ്ങൾ ചെയ്യും.ഇറാൻ, ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 300 ഓളം കുടിയേറ്റക്കാരെ കോസ്റ്റാറിക്ക, പാനാമ എന്നിവിടങ്ങളിൽ എത്തിച്ചെന്നാണ് റിപ്പോർട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360