SignIn
Kerala Kaumudi Online
Thursday, 22 October 2026 7.57 PM IST

മണിപ്പൂരിൽ 17 ഭീകരർ അറസ്റ്റിൽ

s

ഇംഫാൽ: മണിപ്പൂരിൽ നിരോധിത സംഘടനയിൽപ്പെട്ട 17 ഭീകരരെ ഇന്നലെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ജില്ലകളിലായി നടത്തിയ തെരച്ചിലിലാണ് അറസ്റ്റ്. 13 പേരെ ബിഷ്ണുപൂരിലെ മൊയ്‌രാംഗ് കിയാം ലെയ്‌കായിൽ നിന്ന് പിടികൂടി. അറസ്റ്റ് ചെയ്തവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി ഇംഫാലിലെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

അനധികൃതമായി കൈവശം വെച്ചിട്ടുള്ള ആയുധങ്ങൾ തിരിച്ചേൽപ്പിക്കാൻ കഴിഞ്ഞദിവസം മണിപ്പൂർ ഗവർണർ അജയകുമാർ ബെല്ല ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ അറസ്റ്റ്. ക്രമസമാധാന പുനഃസ്ഥാപിക്കുന്നതിനായി ഏർപ്പെടുത്തിയ പൊലീസിന്റെ തെരച്ചിലിനിടയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്തവരിൽ നിന്നും വൻ ആയുധശേഖരവും 27 വെടിയുണ്ടകൾ,മൂന്ന് വാക്കി-ടോക്കി സെറ്റുകൾ,കാമഫ്ലേജ് യൂണിഫോമുകൾ എന്നിവയും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി.

കൊ​ള്ള​യ​ടി​ച്ച​തും​ ​അ​ന​ധി​കൃ​ത​മാ​യി​ ​കൈ​വ​ശം​ ​വ​ച്ചി​രി​ക്കു​ന്ന​തു​മാ​യ​ ​ആ​യു​ധ​ങ്ങ​ൾ​ ​ഏ​ഴു​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​തിരി​കെ​ ​ന​ൽ​ക​ണ​മെ​ന്ന് ​മ​ണി​പ്പൂ​ർ​ ​ഗ​വ​ർ​ണ​ർ​ ​അ​ജ​യ് ​കു​മാ​ർ​ ​ബ​ല്ല കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ​ ​ന​ൽ​കു​ന്ന​ ​ആ​ർ​ക്കെ​തി​രെ​യും​ ​ന​ട​പ​ടി​യെ​ടു​ക്കി​ല്ലെന്നും ​അ​ല്ലാ​ത്ത​പ​ക്ഷം​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. മ​ണി​പ്പൂ​രി​ൽ​ ​രാ​ഷ്ട്ര​പ​തി​ ​ഭ​ര​ണം​ ​വ​ന്ന് ​ഒ​രാ​ഴ്ച​യ്ക്ക് ​ശേ​ഷ​മാ​ണ് ​ഗ​വ​ർ​ണ​റു​ടെ​ ​നീ​ക്കം. 200 എ.കെ ഫോർട്ടി സെവൻ തോക്കുകൾ ഉൾപ്പെടെ 5,682 ആയുധങ്ങളാണ് രണ്ടു വർഷത്തിനിടയിൽ മണിപ്പൂരിലെ പൊലീസ് സ്റ്റേഷനിൽ നിന്നും വിവിധ സുരക്ഷ എഡ് പോസ്റ്റുകളിൽ നിന്നും മോഷണം പോയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360