
ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ശബരിമല സ്വാമി അയ്യപ്പനെയും തൃശൂരിലെ പുലികളിയെയും പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാർച്ച് മൂന്നിന് ലോക വന്യജീവി ദിനത്തിൽ വന്യജീവി സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നതിനിടെയാണ് പരാമർശം.
രാജ്യത്തെ വന്യജീവികൾക്ക് ചരിത്രവും സംസ്‌കാരവുമായി ആഴത്തിൽ ബന്ധമുണ്ട്. ദേവീദേവന്മാരുടെ വാഹനങ്ങളായി മൃഗങ്ങളെ കാണാം. ശബരിമല അയ്യപ്പൻ പുലി വാഹനനാണ്. സുന്ദർബൻസിൽ ആരാധിക്കപ്പെടുന്ന ബോൻബീബിയുടെ വാഹനം കടുവയും. പ്രകൃതിയുമായും വന്യജീവികളുമായും ബന്ധപ്പെട്ട നിരവധി സാംസ്‌കാരിക നൃത്തങ്ങൾ രാജ്യത്തുണ്ട്. കേരളത്തിലെ പുലികളി, കർണാടകയിലെ ഹുളിവേഷ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഭാരതത്തിന്റെ ഓരോ ഭാഗവും പ്രകൃതിയോട് സംവേദന ക്ഷമതയുള്ളതാണെന്ന് മാത്രമല്ല, വന്യജീവി സംരക്ഷണത്തിനും പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |