SignIn
Kerala Kaumudi Online
Friday, 23 October 2026 7.39 AM IST

ഡൽഹി നിയമസഭാ സമ്മേളനം ഇന്നുമുതൽ

k

ന്യൂഡൽഹി: ഡൽഹിയിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനം ഇന്നുമുതൽ. മൂന്നുദിവസത്തെ സമ്മേളനമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്നും നാളെയും 27ാം തീയതിയും. രാവിലെ 11ന് എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്‌ക്ക് രണ്ടിന് നിയമസഭാ സ്‌പീക്കറായി തിരഞ്ഞെടുപ്പ്. മുതിർന്ന ബി.ജെ.പി നേതാവ് വിജേന്ദർ ഗുപ്‌തയുടെ പേര് മുഖ്യമന്ത്രി രേഖാ ഗുപ്‌ത നിർദ്ദേശിക്കും. 70 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 48 എം.എൽ.എമാരുള്ള സാഹചര്യത്തിൽ വിജേന്ദർ ഗുപ്‌ത തിരഞ്ഞെടുക്കപ്പെടും.

മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌‌രിവാൾ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ മദ്യനയ ഇടപാട്,ഔദ്യോഗിക വസതി മോടി പിടിപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടുകൾ നാളെ നിയമസഭയിൽ വയ്‌ക്കും. 14 സി.എ.ജി റിപ്പോർട്ടുകൾ നിയമസഭയുടെ മേശപ്പുറത്തു വയ്‌ക്കാൻ ബി.ജെ.പി സർക്കാരിന്റെ ആദ്യ കാബിനറ്റ് യോഗം തീരുമാനിച്ചിരുന്നു.

ഡൽഹിക്ക് ആദ്യ പ്രതിപക്ഷ നേതാവ്

മുൻ മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അതിഷിയെ പ്രതിപക്ഷ നേതാവായി പാർട്ടി നിയമസഭാ കക്ഷിയോഗം ഇന്നലെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഇതോടെ,അതിഷി ഡൽഹിയുടെ ആദ്യ വനിതാ പ്രതിപക്ഷ നേതാവായി. പദവിക്ക് ആംആദ്മി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിനോട് അതിഷി നന്ദി പറഞ്ഞു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതകളായതോടെ സ്ത്രീ പോ‌ർമുഖത്തിനാണ് രാജ്യതലസ്ഥാനം ഇനി സാക്ഷ്യംവഹിക്കാൻ പോകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360