
ചെന്നൈ: നടിയും ബി.ജെ.പിയുടെ തമിഴ്നാട് കൾച്ചറൽ വിംഗ് സംസ്ഥാന സെക്രട്ടറിയുമായ രഞ്ജന നാച്ചിയാർ പാർട്ടിവിട്ടു.
ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് തീരുമാനം. ത്രിഭാഷാ നയം അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. ബി.ജെ.പിക്ക് ദ്രാവിഡരോട് വെറുപ്പാണ്. തമിഴ്നാടിനെ സ്ഥിരമായി അവഗണിക്കുകയാണെന്നും തമിഴ് വനിത എന്ന നിലയിൽ ബി.ജെ.പിക്കൊപ്പം നിൽക്കാനാകില്ലെന്നും രഞ്ജന പറഞ്ഞു. തന്റെ പൊതുപ്രവർത്തനം തുടരുമെന്നാണ് രഞ്ജന പറയുന്നത്. ഭരണകക്ഷിയായ ഡി.എം.കെ ഉൾപ്പെടെ ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളും ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തെങ്കാശിയിലെ പാവൂർഛത്രം, തൂത്തുക്കുടിയിലെ ശരവണൻ കോവിൽ റെയിൽവേ സ്റ്റേഷനുകളിൽ ഹിന്ദിയിലെഴുതിയ ബോർഡ് ഡിഎംകെ പ്രവർത്തകർ മായ്ച്ചു. പിന്നാലെ ഗിണ്ടിയിലെ പോസ്റ്റ്ഓഫീസിലും ബി.എസ്.എൻ.എൽ ഓഫീസിലും സമാന പ്രതിഷേധമുണ്ടായി. കഴിഞ്ഞ ദിവസവും രണ്ട് റെയിൽവേസ്റ്റേഷനുകളിലെ ബോർഡുകളിലെ ഹിന്ദി മായ്ച്ചിരുന്നു. പ്രതിഷേധവുമായി ബന്ധപെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡി.എം.കെ വിദ്യാർത്ഥി വിഭാഗവും പ്രതിഷേധം ആരംഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |