SignIn
Kerala Kaumudi Online
Thursday, 22 October 2026 9.04 PM IST

എം.ജി.ആർ  ആകാൻ  വിജയ്: അടുത്തവർഷം  ഭരണം പിടിക്കുമെന്ന്  പ്രഖ്യാപനം

READ ENGLISH VERSION
ik

മഹാബലിപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ തമിഴക വെട്രികഴകം (ടി.വി.കെ) അധികാരത്തിൽ വരുമെന്ന് പാർട്ടി അദ്ധ്യക്ഷൻ വിജയ്. പാർട്ടിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മഹബലിപുരത്ത് ഭാരവാഹികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

ടി.വി.കെയുടെ ഭാരവാഹികൾ ചെറുപ്പക്കാരാണെന്ന് ആക്ഷേപിക്കുന്നു. അണ്ണാ (സി.എൻ.അണ്ണാദുരൈ) പാർട്ടി (ഡി.എം.കെ) രൂപീകരിച്ചപ്പോഴും, എം.ജി.ആർ പാർട്ടി (അണ്ണാ ഡി.എം.കെ) രൂപീകരിച്ചപ്പോഴും ചെറുപ്പക്കാരായിരുന്നു പിന്നിൽ അണിനിരന്നത്. അവർ അധികാരത്തിലെത്തി. ടി.വി.കെയുടെ കാര്യത്തിലും അത് ആവർത്തിക്കും. സാധാരണക്കാരുടെ പാർട്ടിയാണ് ടി.വി.കെ. നേതാക്കളും സാധാരണക്കാരായിരിക്കും.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും `GetOut' ഹാഷ്‌ടാഗിനു കീഴിൽ ഒത്തുചേരാൻ വോട്ടർമാരോട് ആഹ്വാനം ചെയ്തു.

രാഷ്ട്രീയത്തിലേക്കുള്ള എന്റെ വരവ് പലരിലും അസ്വസ്ഥത ഉണ്ടാക്കി. ഇന്നലെ വന്നവൻ എന്നാണ് പരിഹാസം. അവർ പണം ഉണ്ടാക്കാനാണ് പദവിയിൽ ഇരിക്കുന്നത്. സമൂഹ നന്മ അവരുടെ ലക്ഷ്യമല്ല. അവരെ രാഷ്ട്രീയത്തിൽ നിന്ന് ഓടിക്കണമെന്നും വിജയ് പറഞ്ഞു.

വാട്ട് ബ്രോ, ഇറ്റ് ഈസ്

വെരി റോങ് ബ്രോ

ഹിന്ദി അടിച്ചേൽപ്പിക്കുന്നതനെച്ചൊല്ലിയുള്ള തർക്കത്തിൽ ബി.ജെ.പിയെയും ഡി.എം.കെയെയും ഒരുപോലെ വിജയ് പരിഹസിച്ചു.

'അവർ സമൂഹ മാദ്ധ്യമത്തിൽ ഹാഷ്ടാഗുകൊണ്ട് കളിക്കുകയാണ്. ഏറ്റുമുട്ടുന്നതായി അഭിനയിക്കുന്നു, അത് നമ്മൾ വിശ്വസിക്കുമെന്ന് എന്ന് പ്രതീക്ഷിക്കുന്നു.വാട്ട് ബ്രോ, ഇറ്റ് ഈസ് വെരി റോങ് ബ്രോ', വിജയ് ഇങ്ങനെ പറഞ്ഞപ്പഴേക്കും സദസ് ഇളകിമറിഞ്ഞു.

ഡി.എം.കെയ്ക്ക് എതിരായ 'പായസം' പരിഹാസം ആവർത്തിച്ചു. അവർ ഫാസിസമാണെങ്കിൽ നിങ്ങൾ പായസമാണോയെന്ന് വിക്രവണ്ടിയിലെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ വിജയ് ചോദിച്ചിരുന്നു.സമ്മേളനത്തിൽ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പങ്കെടുത്തു.

വി​ജ​യു​ടേ​ത് ​ഇ​ര​ട്ട​ത്താ​പ്പ്:
കെ.​ ​അ​ണ്ണാ​മ​ലൈ

ചെ​ന്നൈ​:​ ​ഭാ​ഷാ​ ​വി​വാ​ദ​ത്തി​ൽ​ ​വി​ജ​യ് ​സ്വീ​ക​രി​ച്ച​ ​നി​ല​പാ​ട് ​ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നാ​ണ് ​ത​മി​ഴ്നാ​ട് ​ബി.​ജെ.​പി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​അ​ണ്ണാ​മ​ലൈ.​ ​വി​ജ​യി​യെ​ ​'​ബ്രോ​"​ ​എ​ന്ന് ​വി​ളി​ച്ച​ ​അ​ണ്ണാ​മ​ലൈ,​ ​എ​ന്തു​കൊ​ണ്ടാ​ണ് ​ന​ട​ന്റെ​ ​കു​ട്ടി​ക​ളും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ്വ​ന്തം​ ​സ്‌​കൂ​ളാ​യ​ ​വി​ജ​യ് ​വി​ദ്യാ​ശ്ര​മ​വും​ ​ത്രി​ഭാ​ഷാ​ ​ന​യം​ ​പി​ന്തു​ട​ർ​ന്ന​തെ​ന്ന് ​ചോ​ദി​ച്ചു.​ ​ഡി.​എം.​കെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ത​മി​ഴ്നാ​ട് ​സ​ർ​ക്കാ​രും​ ​ബി.​ജെ.​പി​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രും​ ​ത​മ്മി​ലു​ള്ള​ ​ഭാ​ഷാ​ ​ത​ർ​ക്ക​ത്തി​ൽ​ ​വി​ജ​യ് ​അ​ഭി​പ്രാ​യം​ ​പ​റ​ഞ്ഞ​ ​ശേ​ഷ​മാ​ണ് ​അ​ണ്ണാ​മ​ലേ​യു​ടെ​ ​പ​രാ​മ​ർ​ശം.

വെ​ല്ലു​വി​ളി​ ​ഏ​റ്റെ​ടു​ത്ത്
അ​ണ്ണാ​മ​ലൈ

ചെ​ന്നൈ​:​ ​ഡി.​എം.​കെ​യു​ടെ​ ​ആ​സ്ഥാ​ന​മാ​യ​ ​അ​ണ്ണാ​ ​അ​റി​വാ​ല​യ​ത്തി​ലേ​ക്ക് ​വ​രാ​ൻ​ ​ശെ​ധ​ര്യ​മു​ണ്ടോ​യെ​ന്ന​ ​വെ​ല്ലു​വി​ളി​ ​ഏ​റ്റെ​ടു​ത്ത് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​അ​ണ്ണാ​മ​ലൈ.​ ​ദേ​ശീ​യ​ ​വി​ദ്യാ​ഭ്യാ​സ​ ​ന​യം​ ​ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ​ത​മി​ഴ്നാ​ട്ടി​ൽ​ ​ത​ർ​ക്കം​ ​രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​ ​ഉ​ദ​യ​നി​ധി​ ​അ​ണ്ണാ​മ​ലൈ​യെ​ ​വെ​ല്ലു​വി​ളി​ച്ച​ത്.​ ​ഉ​ദ​യ​നി​ധി​യോ​ട് ​സ​മ​യ​വും​ ​തി​യ​തി​യും​ ​കു​റി​ച്ചു​വെ​ച്ചോ​ളൂ​ ​എ​ന്നാ​യി​രു​ന്നു​ ​അ​ണ്ണാ​മ​ലൈ​യു​ടെ​ ​മ​റു​പ​ടി.​ ​ഉ​ദ​യ​നി​ധി​യെ​ ​അ​വി​ടെ​ ​വെ​ച്ചു​ ​കാ​ണാ​നും​ ​താ​ൻ​ ​ത​യാ​റാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രെ
വി​ജ​യു​ടെ​ ​ബൗ​ൺ​സ​ർ​മാ​ർ​ ​ആ​ക്ര​മി​ച്ചു

മ​ഹാ​ബ​ലി​പു​രം​:​ ​ടി.​വി.​കെ​യു​ടെ​ ​ഒ​ന്നാം​ ​വാ​ർ​ഷി​ക​ ​പ​രി​പാ​ടി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യാ​നെ​ത്തി​യ​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​രെ​ ​വി​ജ​യു​ടെ​ ​അം​ഗ​ര​ക്ഷ​ക​രാ​യ​ ​ബൗ​ൺ​സ​ർ​മാ​ർ​ ​ആ​ക്ര​മി​ച്ച​താ​യി​ ​പ​രാ​തി.​ ​മ​ർ​ദ്ദ​ന​മേ​റ്ര് ​മൂ​ന്നു​ ​പേ​ർ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​തേ​ടി.
മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​നെ​ഞ്ചി​ലും​ ​മു​ഖ​ത്തും​ ​ബൗ​ൺ​സ​ർ​മാ​ർ​ ​മ​ർ​ദ്ദി​ച്ചു​വെ​ന്ന് ​ചെ​ന്നൈ​ ​ജേ​ർ​ണ​ലി​സ്റ്റ് ​ഫോ​റം​ ​പ​റ​ഞ്ഞു.​ ​സം​ഭ​വ​ത്തി​ൽ​ ​വി​ജ​യ് ​പ​ര​സ്യ​മാ​യി​ ​മാ​പ്പ് ​പ​റ​യ​ണ​മെ​ന്ന്.​ ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും​ ​ഫോ​റം​ ​ആ​വ​ശ്യ​പ്പെ​ട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360