
ബംഗളൂരു: പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് ഇഡ്ഡലി ഉണ്ടാക്കിയ ഹോട്ടലുകൾക്ക് പിഴയിട്ട് കർണാടക. 251 ഹോട്ടലുകളിൽ 52 ഹോട്ടലുകളിലും പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. നേരത്തെ ഇഡ്ഡലി പാകം ചെയ്യാൻ തുണി ഉപയോഗിച്ചിരുന്നുവെങ്കിലും അടുത്തിടെ പല ഹോട്ടലുകളും പ്ലാസ്റ്റിക് ഉപയോഗിക്കാൻ തുടങ്ങിയതായും റാവു പറഞ്ഞു.
പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് ഉയർന്ന ചൂടിൽ ആവിയിൽ ഇഡ്ഡലി വേവിക്കുമ്പോൾ പുറത്തുവരുന്ന ദോഷകരമായ രാസവസ്തുക്കൾ ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ചില പ്ലാസ്റ്റിക്കുകൾ ഡയോക്സിനുകളും മൈക്രോപ്ലാസ്റ്റിക്സും പുറത്തുവിടും. ഇവ കാലക്രമേണ ശരീരത്തിൽ അടിഞ്ഞുകൂടി ക്യാൻസറിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും.
ഇത് തടയാൻ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ആരോഗ്യ വകുപ്പ് ഒരുങ്ങുകയാണെന്നും മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഭക്ഷണശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ആരോഗ്യ വിഭാഗത്തിന്റെ പഠനം
കർണാടകയിലെ ഹോട്ടലുകളിലും വഴിയോരകടകളിലും ഇഡ്ഡലി ഉണ്ടാക്കുമ്പോൾ വ്യാപകമായി പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് കണ്ടെത്തിയത് സംസ്ഥനത്തെ ആരോഗ്യ വകുപ്പിന്റെ പഠനത്തിലാണ്.ഹോട്ടലുകളിലുകളിൽ നിന്ന് മറ്റു ശേഖരിച്ച സാംപിംളുകളിൽ ക്യാൻസിറിനു കാരണമാകുന്ന ഘടകങ്ങളും പഠനത്തിൽ കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |