SignIn
Kerala Kaumudi Online
Friday, 23 October 2026 8.22 AM IST

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്താൻ പ്രവർത്തിക്കുന്നുവെന്ന് മോദി

s

ന്യൂഡൽഹി : ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്താൻ പ്രവർത്തിക്കുന്നുവെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. 'കൃഷിയും ഗ്രാമീണമേഖലയിലെ അഭിവൃദ്ധിയും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബജറ്റാനന്തര വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയുടെ വികസനം, ഗ്രാമങ്ങളുടെ അഭിവൃദ്ധി എന്നീ രണ്ട് വലിയ ലക്ഷ്യങ്ങൾക്കായാണ് ഒരേസമയം പ്രവർത്തിക്കുന്നുത്: രാജ്യത്തെ ഏറ്റവും കുറഞ്ഞ കാർഷിക ഉത്പാദനക്ഷമതയുള്ള 100 ജില്ലകളുടെ വികസനത്തിന് കേന്ദ്ര ബജ്ജറ്റിൽ പ്രഖ്യാപിച്ച പി.എം. ധൻ ധാന്യ കൃഷി യോജന പ്രയോജനപ്രദമാകും. പഴങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ നടത്തിവരുന്നു. ആറു വർഷം മുൻപ് നടപ്പാക്കിയ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിലൂടെ കർഷകർക്ക് ഏകദേശം 3.75 ലക്ഷം കോടി രൂപ നൽകി. ഈ തുക 11 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയെന്നും മോദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360