
ന്യൂഡൽഹി: ബെൽജിയത്തിലെ ആസ്ട്രിഡ് രാജകുമാരിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. 300 അംഗ ബിസിനസ് സംഘത്തിനൊപ്പമാണ് രാജകുമാരി ഡൽഹിയിലെത്തിയത്. സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോം എക്സിൽ രാജകുമാരിക്ക് ഇന്ത്യയിലേക്ക് സ്വാഗതമോതിയ പ്രധാനമന്ത്രി ഇരുരാജ്യങ്ങൾക്കുമിടിയിൽ വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, കൃഷി, ജീവിതശാസ്ത്രം, നൂതനാശയങ്ങൾ, നൈപുണ്യവികസനം, വിദ്യാഭ്യാസവിനിമയം എന്നീ മേഖലകളിൽ സഹകരണത്തിനുള്ള വഴികൾ തുറക്കുമെന്ന് ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |