SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

സർപഞ്ച് കൊലപാതകം മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവച്ചു

s

മുംബയ്: മഹായുതി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് സമ്മേളനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ രാജി വച്ച് മന്ത്രി ധനഞ്ജയ് മുണ്ടെ. ബീഡ് സർപഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുണ്ടെയുടെ അനുയായിയും എൻ.സി.പി നേതാവുമായ മാൽമീക് കാരാഡ് അറസ്റ്റിലായിരുന്നു. ഇതോടെ അദ്ദേഹത്തിന് രാജി സമ്മർദ്ദം വർദ്ധിച്ചിരുന്നു.

ശക്തമായ പ്രതിഷേധം ഉണ്ടായതോടെ ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണ മന്ത്രി സ്ഥാനമൊഴിയാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെടുകയായിരുന്നു.

എൻ.സി.പി പിളർന്നപ്പോൾ ധനഞ്ജയ് മുണ്ടെ അജിത് പവാറിനൊപ്പം നിന്നു. ബീഡിലെ പരാലി മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ്. ഏക്നാഥ് ഷിൻഡെയുടെ ഭരണകാലത്ത് ബീഡ് ജില്ലയുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. ഉദ്ധവ് താക്കറെ മന്ത്രിസഭയിലും മന്ത്രിയായിരുന്നു. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗോപിനാഥ് മുണ്ടെയുടെ അനന്തരവനാണ് ധനഞ്ജയ് മുണ്ടെ.

2024 ഡിസംബർ 9ന് മസാജോഗ് ഗ്രാമത്തിലെ സർപഞ്ച് സന്തോഷ് ദേശ്മുഖിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഊർജ്ജ കമ്പനിയിൽ നിന്ന് പണം തട്ടിയെടുക്കാനുള്ള ശ്രമം പരാജയപ്പെടുത്താൻ ശ്രമിച്ചതിനാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സന്തോഷ് ദേശ്മുഖിനെ 2 മണിക്കൂറോളം ഇരുമ്പ് കമ്പികൊണ്ടും ഗ്യാസ് പൈപ്പുകൊണ്ടും അടിച്ചതായും കുറ്റപത്രത്തിലുണ്ട്. കൊലപ്പെടുന്നതിനു മുൻപ് സന്തോഷിനെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേർ അറസ്റ്റിലായി. ഇനിയും പ്രതികളെ പിടികൂടാനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360