
ന്യൂഡൽഹി : പൊതുതാത്പര്യഹർജികളുടെ ദുരുപയോഗത്തെ കുറിച്ച് ചിന്തിക്കാനും എഴുതാനും സമയമായെന്ന് സുപ്രീംകോടതി ജഡ്ജി ബി.വി. നാഗരത്ന. ഡൽഹിയിൽ സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു. അനീതിക്കെതിരെ പൊരുതാനുള്ള ശക്തമായ ആയുധമാണ് പൊതുതാത്പര്യഹർജികൾ. എന്നാൽ നിക്ഷിപ്ത താത്പര്യക്കാരുടെ ദുരുപയോഗം കാരണം ഇത്തരം ഹർജികളെ സംശയത്തോടെ വീക്ഷിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |