SignIn
Kerala Kaumudi Online
Thursday, 22 October 2026 12.42 PM IST

 ജാക്കറ്റിലും ബെൽറ്റിലും ഒളിപ്പിച്ചു സ്വർണവേട്ടയിലേക്ക് നയിച്ചത് രന്യയുടെ ഗൾഫ് യാത്രകൾ

s

ന്യൂഡൽഹി: ഈ വർഷം മാത്രം പത്തു യാത്രകൾ. പ്രത്യേക ലക്ഷ്യങ്ങളില്ലാതെ നടത്തിയ ദുബായ് യാത്ര. എല്ലാ യാത്രകളിലും ധരിച്ചത് പ്രത്യേക തരം ജാക്കറ്റ്. അധികൃതരിലുണ്ടായ സംശയം എത്തിനിന്നത് ബംഗളൂരു വിമാനത്താവളത്തിന്റെ ചരിത്രത്തിലെ വലിയ സ്വർണവേട്ടയിൽ. കഴിഞ്ഞ ദിവസമാണ് 12 കോടി രൂപ വിലവരുന്ന സ്വർണവുമായി കന്നട നടി രന്യ റാവുവിനെ (33) വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്. രണ്ടാഴ്‌ചയ്‌ക്കിടെ ഗൾഫിലേക്ക് നടത്തിയ നാല് തുടർ യാത്രകൾ റവന്യു ഇന്റലിജൻസിന്റെ നോട്ടപ്പുള്ളിയാക്കി. രന്യയുടെ ബംഗളൂരുവിലെ വസതിയിൽ കണ്ടെത്തിയത് അടക്കം 17.29 കോടി രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്,​

തിങ്കളാഴ്ച രന്യ വിമാനത്താവളത്തിൽ നിന്ന് പുറത്ത് എത്തിയപ്പോളാണ് റവന്യു ഇന്റലിജൻസ് അധികൃതർ തടഞ്ഞത്. പരിഭ്രമമില്ലാതെ പരിശോധനയ്‌ക്ക് വിധേയയായി. ജാക്കറ്റിനുള്ളിലും ബെൽറ്റിനടിയിലും ഒളിപ്പിച്ച 14.2 കിലോഗ്രാം ഭാരമുള്ള സ്വർണ്ണക്കട്ടികൾ കണ്ടെത്തിയപ്പോഴും ഭാവവ്യത്യാസമില്ലായിരുന്നു. തുടർന്ന് ബംഗളൂരുവിലെ ലാവെല്ലെ റോഡിലുള്ള വസതിയിൽ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളും 2.67 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും പിടിച്ചെടുത്തു.

കർണാടകയിലെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ കെ. രാമചന്ദ്ര റാവുവിന്റെ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള മകളാണ് രന്യ . മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെന്ന നിലയിൽ വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണ് സ്വർണക്കടത്തിന് മറയാക്കിയത്. എൻജിനിയറിംഗ് ബിരുദധാരിയായ രന്യ 2014ൽ പുറത്തിറങ്ങിയ കന്നട ചിത്രമായ മാണിക്യയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. വാഗ അടക്കം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. മൂന്നു മാസം മുൻപാണ് പ്രശസ്‌ത ആർക്കിടെക്‌റ്റുമായുള്ള വിവാഹം നടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360