SignIn
Kerala Kaumudi Online
Thursday, 22 October 2026 12.42 PM IST

 അഴിച്ചുപണി തുടർന്ന് മായാവതി ബി.എസ്.പി ദേശീയ കോർഡിനേറ്റർ മാറും

mak

ന്യൂഡൽഹി: സഹോദരനും ദേശീയ വൈസ് പ്രസിഡന്റുമായ ആനന്ദ് കുമാറിനെ ദേശീയ കോർഡിനേറ്റർ ആയി നിയമിച്ച തീരുമാനം പിൻവലിച്ച് ബി.എസ്.പി നേതാവ് മായാവതി. ഒരു പദവി മാത്രം വഹിക്കാമെന്ന് ആനന്ദ് അറിയിച്ചതിനാലാണ് മാറ്റമെന്നും രാജ്യസഭാംഗം റാം ജി ഗൗതമിനൊപ്പം ദേശീയ കോർഡിനേറ്റർ സ്ഥാനത്ത് രൺധീർ ബെനിവാളിനെ നിയമിച്ചതായും മായാവതി അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്‌ചയാണ് ആനന്ദിനെ ദേശീയ കോർഡിനേറ്റർ പദവിയിൽ നിയമിച്ചത്. ആനന്ദിന്റെ മകൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കിയതിനൊപ്പമായിരുന്നു തീരുമാനം. മായാവതി തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചിരുന്ന ആകാശിനെ തിങ്കളാഴ്‌ച പാർട്ടിയിൽ നിന്ന് പുറത്താക്കി.

ഇന്നലെ ആനന്ദ് കുമാർ കോർഡിനേറ്ററുടെ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നും പാർട്ടിയുടെ വൈസ് പ്രസിഡന്റായി തുടരുമെന്നും മായാവതി പറഞ്ഞു. ദീർഘകാലമായി നിസ്വാർത്ഥ സേവനം നടത്തുന്ന ആനന്ദ് കുമാർ, പാർട്ടി താത്പര്യാർത്ഥം ഒരു പദവി മാത്രം മതിയെന്ന് ആഗ്രഹം പ്രകടിപ്പിച്ചെന്നും അത് സ്വാഗതാർഹമാണെന്നും മായാവതി വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360