SignIn
Kerala Kaumudi Online
Thursday, 22 October 2026 12.42 PM IST

 നിരീക്ഷണവുമായി സുപ്രീംകോടതി കൊലയാളികളേക്കാൾ ഭീഷണി അഴിമതിക്കാരായ നേതാക്കൾ

supreme-court

ന്യൂഡൽഹി: വാടക കൊലയാളികളേക്കാൾ സമൂഹത്തിന് ഭീഷണി അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമാണെന്ന് സുപ്രീകോടതി. അഴിമതിക്കേസിൽ പ്രതിയായ പഞ്ചാബിലെ സർക്കാർ ഉദ്യോഗസ്ഥൻ ദേവീന്ദർ കുമാർ ബൻസൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു നിരീക്ഷണം. സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും ഉന്നതങ്ങളിലുള്ള അഴിമതിക്കാരാണ് വാടക കൊലയാളികളേക്കാൾ വലിയ വിപത്ത്. നമ്മുടെ സമൂഹത്തിന്റെ പുരോഗതിയെ തടയുന്ന ഒരേയൊരു ഘടകത്തിന്റെ പേര് പറയാൻ ആവശ്യപ്പെട്ടാൽ 'അഴിമതി" എന്നാകും തങ്ങളുടെ ഉത്തരം. അഴിമതിക്ക് തഴച്ചുവളരാൻ അവസരം ലഭിക്കുന്നു. ഇത് സംവിധാനങ്ങളോടുള്ള പൊതുവിശ്വാസത്തിന്റെ തകർച്ചയ്‌ക്ക് കാരണമാകുമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

മുൻകൂർ ജാമ്യത്തിന്

മാനദണ്ഡം

അഴിമതിക്കേസുകളിൽ മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡവും സുപ്രീംകോടതി പുറപ്പെടുവിച്ചു. അസാധാരണ സാഹചര്യത്തിൽ മാത്രമേ ജാമ്യം അനുവദിക്കാൻ പാടുള്ളു. പ്രതിപട്ടികയിലുള്ളയാളെ മനപൂർവ്വം കേസിൽ കുടുക്കിയതാണെന്ന് പ്രഥമദൃഷ്‌ട്യാ കോടതിക്ക് ബോദ്ധ്യപ്പെടണം. രാഷ്‌ട്രീയ പ്രേരിതമായ കേസുകളിലും നിസാര ആരോപണമുള്ള സംഭവങ്ങളിലും മുൻകൂർ ജാമ്യമാകാം. അഴിമതി രഹിത സമൂഹം ഉറപ്പാക്കാൻ പ്രതിക്ക് ജാമ്യം നൽകേണ്ടതില്ല എന്നും കോടതിക്ക് തീരുമാനിക്കാനാകും. അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ നിലനിൽക്കാൻ ഉദ്യോഗസ്ഥൻ നേരിട്ട് കൈക്കൂലി വാങ്ങണമെന്നില്ല. ഇടനിലക്കാരൻ വഴി വാങ്ങിയാലും കേസ് നിലനിൽക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360