SignIn
Kerala Kaumudi Online
Friday, 23 October 2026 7.59 AM IST

ഉറങ്ങാനായില്ല,​ കഴിച്ചത് 18 ഗുളികകൾ, ആത്മഹത്യാ ശ്രമമെന്ന വാർത്ത നിഷേധിച്ച് കൽപന

kalpana

ഹൈദരാബാദ്: അമിതമായി ഉറക്കഗുളികകൾ കഴിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ ഗായിക കൽപന രാഘവേന്ദറിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നു. അതേസമയം ആത്മഹത്യക്കു ശ്രമിച്ചതാണെന്ന വാദങ്ങൾ അവർ നിഷേധിച്ചു. ഉറങ്ങാൻ ശ്രമിച്ചിട്ട് സാധിച്ചില്ല.

എട്ട് ഗുളികകൾ കഴിച്ചിട്ടും ഉറങ്ങിയില്ല. തുടർന്ന് പത്ത് ഗുളികകൾ കൂടി കഴിച്ചു. അതോടെ ബോധരഹിതയാവുകയായിരുന്നെന്ന് അധികൃതരോട് കൽപന പറഞ്ഞതായാണ് റിപ്പോർട്ട്. കൽപന അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഉറക്കഗുളിക കഴിക്കുന്നതിനുമുൻപ് മകൾ ദയാ പ്രസാദുമായി കൽപന വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. ഹൈദരാബാദ്

നിസാംപേട്ടിലാണ് കൽപനയും ഭർത്താവും താമസിക്കുന്നത്. പഠനത്തിന്റെ ഭാഗമായി ഹൈദരാബാദിലേക്ക് താമസം മാറാൻ കൽപന മകൾ ദയയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും വാക്കുതർക്കമുണ്ടായെന്നും പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാവിലെയാണ് നിസാംപേട്ടിലെ വസതിയിൽ കൽപനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കൽപനയെ ഫോൺ വിളിച്ചിട്ട് കിട്ടാതായതോടെ പ്രസാദ് തന്നെയാണ് അയൽക്കാരെ വിവരമറിയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. അയൽവാസികളാണ് പൊലീസിൽ അറിയിച്ചത്.

കല്പനയുടേത് ആത്മഹത്യാ ശ്രമമല്ലെന്ന് മകൾ ദയ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

സംഭവ സമയത്ത് കൽപനയുടെ ഭർത്താവ് ചെന്നൈയിലായിരുന്നു. ഗായകൻ ടി.എസ്. രാഘവേന്ദ്രയുടെ മകളാണ് കൽപന. നിരവധി സംഗീത റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360