
രണ്ട് പ്രതികൾ അറസ്റ്രിൽ
ബംഗളൂരു: കർണാടകയിൽ ഇസ്രയേലി വിനോദ സഞ്ചാരിയെയും ഹോം സ്‌റ്റേ ഉടമസ്ഥയെയും കൂട്ടമാനഭംഗത്തിനിരയാക്കി. ഒപ്പമുണ്ടായിരുന്ന
യുവാവിനെ കനാലിൽ തള്ളിയിട്ടുകൊന്നു. വ്യാഴാഴ്ച രാത്രി ഹംപിയിലാണ് സംഭവം. കൊപ്പൽ ജില്ലയിലെ സനാപൂർ കനാലിന് അടുത്ത് രാത്രി 11.30ന് വിശ്രമിക്കുകയായിരുന്നു 27കാരിയായ ഇസ്രയേലി യുവതിയും 29കാരിയായ ഹോം സ്‌റ്റേ ഉടമസ്ഥയും.
യു.എസ് പൗരൻ, മഹാരാഷ്ട്ര സ്വദേശി, ഒഡീഷ സ്വദേശി ബിബാഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ മൂന്ന് പേർ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ മർദ്ദിച്ച് കനാലിൽ തള്ളിയിട്ട ശേഷം യുവതികളെ മാനഭംഗപ്പെടുത്തുകയായിരുന്നു. ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു. തുംഗഭദ്ര ലെഫ്റ്റ് ബാങ്ക് കനാലിന്റെ കരയിൽ നിന്ന് കഴിഞ്ഞ ദിവസം ബിബാഷിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ ഗംഗാവതി സ്വദേശി സായ് മല്ലു, ചേതൻ സായ് എന്നിവർ അറസ്റ്റിലായി. മൂന്നാമത്തെ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
100 രൂപ ചോദിച്ചു
അത്താഴം കഴിച്ച ശേഷം താനും നാല് അതിഥികളും തുംഗഭദ്ര കനാലിന്റെ തീരത്ത് നക്ഷത്രനിരീക്ഷണത്തിനായി എത്തിയതാണെന്ന് ഹോം സ്റ്റേ ഉടമയായ യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ ബൈക്കിലെത്തിയ മൂവർ സംഘം അടുത്ത് നിറുത്തി. പെട്രോൾ എവിടെ കിട്ടുമെന്ന് ചോദിച്ചു. അടുത്ത് പമ്പില്ല എന്ന് പറഞ്ഞു. തുടർന്ന് അക്രമികൾ ഇസ്രായേലി യുവതിയോട് 100 രൂപ ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞതോടെ തർക്കമായി. ഇതോടെ ആക്രമിക്കുകയായിരുന്നു. ബാഗ് തട്ടിയെടുക്കയും രണ്ട് മൊബൈൽ ഫോണുകളും 9,500 രൂപയും കവരുകയും ചെയ്തു.
ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു- യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാനഭംഗം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.
ഹീനമായ പ്രവൃത്തി. സംഭവം റിപ്പോർട്ട് ചെയ്തയുടനെ, പൊലീസിനോട് വിവരം തേടി. സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റവാളികളെ വേഗത്തിൽ കണ്ടെത്താനും നിർദ്ദേശം നൽകി
- സിദ്ധരാമയ്യ
കർണാടക മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |