SignIn
Kerala Kaumudi Online
Friday, 23 October 2026 1.10 AM IST

തമിഴ്നാട്ടിൽ കുറ്റകൃത്യങ്ങളിൽ 36% കുറവ്

e

ചെന്നൈ: കേരളത്തിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ തമിഴ്നാട്ടിൽ കേസുകൾ കുറയുന്നു.

തമിഴ്നാട്ടിൽ കൊലപാതകം, കൊലപാതകശ്രമം, ഗുരുതരമായ പരിക്കേൽപ്പിക്കൽ തുടങ്ങിയ ആക്രമണങ്ങൾ 36 ശതമാനം കുറഞ്ഞെന്നാണ് റിപ്പോർട്ട്.

2023നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം എങ്ങനെയെന്ന കണക്കാണിത്. 

2023ൽ 49,286 കുറ്റകൃത്യങ്ങളാണുണ്ടായിരുന്നത്. 2024ൽ 31,497 ആയി കുറഞ്ഞെന്ന് പൊലീസ് മേധാവി ശങ്കർ ജിവാൾ അറിയിച്ചു.

കൊലപാതക കേസുകൾ 6.82 ശതമാനം കുറഞ്ഞു. (2023ൽ 1598,​ 2024ൽ 1489)​. കലാപ കേസുകളും (5.82%)​ കുറഞ്ഞു- 2023ൽ 1,305 കേസുകളും 2024ൽ 1,229 കേസുകളും.

'ഡ്രൈവ് എഗൈനിസ്റ്റ് റൗഡി എലമെന്റ്സ്' ഉദ്യോഗസ്ഥരെ നിയമിക്കൽ, 550 ഗുണ്ടകൾക്കെതിരെ ശ്രദ്ധ കേന്ദ്രീകരിച്ച നടപടികൾ, ശിക്ഷിക്കപ്പെടുന്നവർക്കെതിരെയുള്ള കേസുകൾ ട്രാക്ക് ചെയ്യൽ, ജാമ്യം റദ്ദാക്കൽ, പ്രതിരോധ തടങ്കലുകൾ തുടങ്ങിയ മുന്നൊരുക്കങ്ങളാണ് ഈ കുറവിന് കാരണമായതെന്ന് പൊലീസ് മേധാവിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.ശത്രുതാപരമായ ചരിത്രമുള്ള സംഘങ്ങളെ നിരീക്ഷിക്കുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

2023നെ അപേക്ഷിച്ച് 2024ൽ കവർച്ചയും 17% കുറഞ്ഞു.

2023ൽ 133 കവർച്ച കേസുകൾ

2024ൽ യഥാക്രമം 110

മോഷണ കേസുകൾ 10.65% കുറഞ്ഞു,

2023ൽ 17,788

2024ൽ 15,892

 സാമ്പത്തികനേട്ടത്തിനു വേണ്ടിയുള്ള കൊലപാതകം 9.63% കുറഞ്ഞു,

 2023ൽ 83 കേസുകൾ. 2024ൽ 75.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360