SignIn
Kerala Kaumudi Online
Friday, 23 October 2026 9.57 AM IST

ലണ്ടനിൽ ആവേശമായി ഇളയരാജ സിംഫണി

h

ലണ്ടൻ: പാശ്ചാത്യ ക്ലാസിക്കൽ സിംഫണി ലണ്ടനിൽ അവതരിപ്പിച്ച് ഇളയരാജ. ഞായറാഴ്ച രാത്രി ലണ്ടനിലെ ഇവന്റിം അപ്പോളോ തീയേറ്ററിലായിരുന്നു ശ്രോതാക്കളെ ആവേശംകൊള്ളിച്ചത്. സംഗീത ചക്രവർത്തിയുടെ ആദ്യത്തെ പാശ്ചാത്യ ക്ലാസിക്കൽ സിംഫണിയാണിത്. വാലിയന്റ് എന്നാണ് പേര്.

ഒരു ഇന്ത്യൻ സംഗീത സംവിധായകൻ ലണ്ടനിൽ പാശ്ചാത്യ ക്ലാസിക്കൽ സിംഫണി അവതരിപ്പിക്കുന്നതും ആദ്യമാണ്. റോയൽഫിൽ ഹാർമോണിക് ഓർക്കസ്ട്രയാണ് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്. ഇളയരാജയുടെ തന്നെ ജനപ്രിയ ഗാനങ്ങളുടെ അവതരണവും അരങ്ങേറി.

റോയൽ സ്കോട്ടിഷ് നാഷണൽ ഓർക്കസ്ട്രയ്ക്കൊപ്പമാണ് ഇളയരാജ വാലിയന്റ് റെക്കോഡ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ നേരത്തെ ഇളയരാജ പങ്കുവച്ചു. ഈ വർഷം ആദ്യമാണ് ഇളയരാജ സിംഫണി പ്രഖ്യാപിച്ചത്. പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു.

സിംഫണി കാണാൻ ഇളയരാജയുടെ ആരാധകരായ തമിഴ് വംശജരും അപ്പോളോ തീയേറ്ററിൽ തിങ്ങിനിറഞ്ഞിരുന്നു. സിംഫണിയിലെ ഓരോ നോട്ടിലും ഇളയരാജ എന്ന സംഗീതപ്രതിഭയുടെ സ്പർശം കാണാമായിരുന്നെന്ന് ആരാധകർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SYPHONY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360