SignIn
Kerala Kaumudi Online
Friday, 23 October 2026 9.57 AM IST

ഉപരാഷ്‌ട്രപതിയുടെ നില മെച്ചപ്പെട്ടു

s

ന്യൂഡൽഹി : കടുത്ത നെഞ്ചുവേദനയോടെ ഞായറാഴ്ച പുലർച്ചെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഹൃദയാഘാതമാണുണ്ടായതെന്നും, ആൻജിയോ പ്ലാസ്റ്റി നടത്തിയന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ആരോഗ്യനില തൃപ്‌തികരമാണ്. എയിംസിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജീവ് നാരംഗിന്റെ നേതൃത്വത്തിലാണ് ചികിത്സ. കേന്ദ്ര മന്ത്രി ജെ.പി.നദ്ദ ഉപരാഷ്ട്രപതിയുടെ ആരോഗ്യനില വിലയിരുത്തുന്നുണ്ട്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉപരാഷ്ട്രപതിയെ സന്ദർശിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമു, ജഗ്ദീപ് ധൻകറുടെ ഭാര്യ ഡോ. സുദേഷ് ധൻകറെ വിളിച്ച് കാര്യങ്ങൾ തിരക്കി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് 73കാരനായ ധൻകറിനെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360