SignIn
Kerala Kaumudi Online
Friday, 23 October 2026 3.15 PM IST

ഹോളിക്കിടെ സൗജന്യ സിലിണ്ടറിൽ വാക്പോര്

lpg-aap

ന്യൂഡൽഹി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് 'ഹോളിക്ക് സൗജന്യ എൽ.പി.ജി സിലിണ്ടർ' എന്ന ബി.ജെ.പി വാഗ്ദാനത്തിൽ രാഷ്ട്രീയ വാക്പോര്. വാഗ്ദാനം എപ്പോൾ നടപ്പാക്കുമെന്ന് ആരാഞ്ഞ് ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു. ഇന്ന് ഹോളി ആഘോഷിക്കുകയാണ് ഡൽഹി. ഇതിനിടെ,​ ആംആദ്മി പ്രവർത്തകർ ഇന്നലെ കാലി സിലിണ്ടറുകളുമായി തെരുവിലിറങ്ങി. വ്യാജ വാഗ്ദാനങ്ങളാണ് ബി.ജെ.പി നൽകുന്നതെന്ന് മുൻ മുഖ്യമന്ത്രി അതിഷി ആരോപിച്ചു. വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ബി.ജെ.പി ഡൽഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ പ്രതികരിച്ചു. അതിഷി നുണകളുടെ രാഷ്ട്രീയം പയറ്റുകയാണ്. സ്ത്രീകൾക്ക് മാസം 2500 രൂപ നൽകുമെന്ന വാഗ്ദാനത്തിലും ഇതുപോലെ ആം ആദ്മി പ്രതിഷേധിച്ചു. പദ്ധതിക്കായി 5100 കോടി രൂപയാണ് ഡൽഹിയിലെ ബി.ജെ.പി സർക്കാർ വകയിരുത്തിയിരിക്കുന്നത്. അതുപോലെ സൗജന്യ സിലിണ്ടറിലും ബജ്ജറ്റ് തുക വകയിരുത്തേണ്ടതുണ്ടെന്ന് സച്ച്ദേവ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360