
ന്യൂഡൽഹി: പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസിക്ക് ദേശീയ സുരക്ഷാ പ്രാധാന്യമുള്ള രഹസ്യ വിവരങ്ങൾ ചോർത്തിയ ഫിറോസാബാദിലെ ഹസ്രത്പൂർ ഓർഡനൻസ് ഫാക്ടറി ജീവനക്കാരൻ രവീന്ദ്ര കുമാറിനെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തു.ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട നേഹ ശർമ്മ എന്ന സ്ത്രീക്കാണ് രഹസ്യവിവരങ്ങൾ കൈമാറിയത്.ഡ്രോണുകൾ,ഗഗൻയാൻ പദ്ധതി,പതിവ് പ്രൊഡക്ഷൻ റിപ്പോർട്ട് ഉൾപ്പെടെയുള്ള നിർണായക രേഖകളും ഡെറാഡൂണിലെ ഓർഡനൻസ് ഫാക്ടറി ഉദ്യോഗസ്ഥരും 51 ഗൂർഖ റൈഫിൾസിലെ അംഗങ്ങളും നടത്തിയ ഡ്രോൺ പരീക്ഷണത്തെക്കുറിച്ചുള്ള വിശദാംശങ്ങളും അതിലുണ്ടായിരുന്നു.'ചന്ദൻ സ്റ്റോർ കീപ്പർ 2 എന്ന പേരിലാണ് സ്‌നേഹയുടെ നമ്പർ സേവു ചെയ്‌തിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |