SignIn
Kerala Kaumudi Online
Friday, 23 October 2026 9.08 AM IST

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് സ്ത്രീ മരിച്ചു

READ ENGLISH VERSION
hdhdhdhdhhd

വഡോദര: ഗുജറാത്തിലെ വഡോദരയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. നാല് പേർക്ക് ഗുരുതര പരിക്കേറ്റു.

വ്യാഴാഴ്ച രാത്രി കരേലിബാഗിലെ അമ്രപാലി ചാർ രാസ്തയിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിയമ വിദ്യാർത്ഥിയായ രക്ഷിത് രവീഷ് ചൗരസ്യയാണ് കാറോടിച്ചത്. അമിവേഗതയിലെത്തിയ കാർ ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചുകയറുകയായിരുന്നു. വഡോദര സ്വദേശി

ഹേമാലി ബെൻ പട്ടേലാണ് മരിച്ചത്. ജെയ്നി (12), നിഷാബെൻ (35), പത്ത് വയസുള്ള പെൺകുട്ടി, 40 വയസുള്ള പുരുഷൻ എന്നിവർക്കാണ് പരിക്കേറ്റത്.

അപകടശേഷം രക്ഷിതും സുഹൃത്തും കാറിൽ നിന്നിറങ്ങി പരസ്പരവിരുദ്ധമായി സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ഒരു റൗണ്ട് കൂടി എന്ന് രക്ഷിത് വിളിച്ചുപറഞ്ഞു. ആളുകൾ പിന്നാലെ ഓടി ഇവരെ പിടികൂടുന്നത് ദൃശ്യത്തിൽ കാണാം. രക്ഷിത് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. നിയന്ത്രണം നഷ്ടപ്പെടുമ്പോൾ 100 കിലോമീറ്ററായിരുന്നു വാഹനത്തിന്റെ വേഗതയെന്ന് പൊലീസ് അറിയിച്ചു. ആദ്യം കാർ ഇടിച്ചത് ഒരു ബൈക്കിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ താൻ മദ്യപിച്ചിരുന്നില്ലെന്നാണ് രക്ഷിത് അവകാശപ്പെടുന്നത്. സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നും എയർബാഗ് അപ്രതീക്ഷിതമായി പ്രവർത്തിച്ചതിനാൽ മുന്നിലുള്ളതൊന്നും കാണാൻ കഴിഞ്ഞില്ലെന്നും രക്ഷിത് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360