SignIn
Kerala Kaumudi Online
Friday, 23 October 2026 1.17 AM IST

വോട്ടർ ഐ.ഡി രാജ്യസഭയിൽ വാക്കൗട്ട്

p

ന്യൂഡൽഹി: ഒരേ നമ്പരിലുള്ള വോട്ടർ തിരിച്ചറിയൽ കാർഡുകൾ വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്‌തതിലും മണ്ഡല പുനർനിർണയ വിഷയത്തിലും ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് രാജ്യസഭയിൽ പ്രതിപക്ഷ വാക്കൗട്ട്. കോൺഗ്രസ് നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

വോട്ടർ തിരിച്ചറിൽ കാർഡിലെ ക്രമക്കേടുകൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ നോട്ടീസ് നൽകിയിരുന്നു. തമിഴ് പാർട്ടികൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മണ്ഡല പുന:നിർണയ വിഷയവും ഉന്നയിച്ചു. നോട്ടീസുകൾ ചെയറിന്റെ റൂളിംഗുകൾക്ക് അനുസൃതമല്ലാത്തതിനാൽ അംഗീകരിക്കാൻ കഴിയില്ലെന്ന് ഉപാദ്ധ്യക്ഷൻ ഹരിവംശ് പറഞ്ഞു.

പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളിച്ച് ചർച്ചയ്ക്ക് സമ്മർദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടർന്നായിരുന്നു വാക്കൗട്ട്. ഹോളി ആഘോഷത്തിനായി പിരിഞ്ഞ പാർലമെന്റിന്റെ ഇരു സഭകളും നാലു ദിവസത്തിന് ശേഷമാണ് ഇന്നലെ വീണ്ടും സമ്മേളിച്ചത്.

രാജ്യസഭയിൽ മണിപ്പൂർ ബഡ്‌ജറ്റിന്റെ ചർച്ചയ്‌ക്കിടെ അഭ്യന്തര കലാപം നിയന്ത്രിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്ന് സി.പി.ഐ നേതാവ് പി. സന്തോഷ് കുമാർ വിമർശിച്ചു. വിദേശ യാത്രയ്ക്ക് പകരം മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

ധൻകർ സഭയിൽ തിരിച്ചെത്തി

നെഞ്ചു വേദനയെ തുടർന്ന് ചികിത്സയിലായിരുന്ന രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ ഇന്നലെ സഭയിലെത്തി. സഭാ നേതാവ് ജെ.പി. നദ്ദ, പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെ എന്നിവരുടെ നേതൃത്വത്തിൽ അംഗങ്ങൾ അദ്ധ്യക്ഷനെ സ്വാഗതം ചെയ്‌തു. ഖാർഗെയും ധൻകറും ചേംബറിൽ കൂടിക്കാഴ്‌ച നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, PARLAIMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360