SignIn
Kerala Kaumudi Online
Friday, 23 October 2026 1.17 AM IST

തുറന്നുപറഞ്ഞ് തുൾസി, ഇസ്ലാമിക ഭീകരത മാരക ഭീഷണി

READ ENGLISH VERSION
tulsi

ന്യൂഡൽഹി : ഇസ്ലാമിക ഭീകരത ഇന്ത്യയ്‌ക്കും യു.എസിനും ഒരുപോലെ ഭീഷണിയാണെന്ന് യു.എസ് ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ്. ഭീകരതയെ ഉന്മൂലനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്.

‌ഡൽഹിയിൽ വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് തുൾസി ഇക്കാര്യം പറഞ്ഞത്. പാക്കിസ്ഥാന്റെ സഹായത്തോടെ നടക്കുന്ന ഭീകരാക്രമണങ്ങളെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പ്രതികരണം. യു.എസിനെ വലിയതോതിൽ ബാധിച്ച ഇസ്ലാമിക് ഭീകരതയെ ചെറുത്തു തോൽപ്പിക്കാൻ ട്രംപ് പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യ, ബംഗ്ലാദേശ്, സിറിയ, ഇസ്രയേൽ,​ ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ ജനങ്ങളെ ഭീകരത പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും നേതാക്കൾ ഇക്കാര്യം മനസിലാക്കി ഒരുമിച്ച് നീങ്ങുകയാണ്.

താരിഫ് വിഷയത്തിൽ ഉന്നത നേതാക്കൾ ആശയവിനിമയം നടത്തും. റഷ്യ-യുക്രെയിൻ പ്രശ്‌നപരിഹാരത്തിന് അനുരഞ്ജനശ്രമങ്ങൾ തുടരുന്നു. സമാധാനത്തിനാണ് ട്രംപ് ഊന്നൽ കൊടുക്കുന്നതെന്നും തുൾസി പറഞ്ഞു.

ഡൽഹിയിൽ ലോക ഇൻലിജന്റ്സ് മേധാവിമാരുടെ സമ്മേളനത്തിനെത്തിയതാണ് തുൾസി. ഇന്നലെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായും വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി. യു.എസിൽ ഇന്ത്യയ്‌ക്കെതിരെ ഖാലി​സ്ഥാൻ ഭീകരവാദം വളരുന്നത് രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി. സിഖ്സ് ഫോർ ജസ്റ്റിസിന്റെ നേതാവ് ഗുർപത്‌വന്ത് സിംഗ് പന്നൂൻ യു.എസിലിരുന്ന് ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കുന്നത് ചൂണ്ടിക്കാട്ടി. ഭീകരസംഘടനയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടാകണമെന്ന് പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു.

ഭഗവദ്ഗീത സ്വാധീനിച്ചു

താൻ ഏറെ പ്രതിസന്ധികൾ നേരിട്ട സമയത്ത് ഭഗവദ്ഗീതയെ ആശ്രയിച്ചെന്ന് തുൾസി വെളിപ്പെടുത്തി. ജീവിതത്തിൽ ഭഗവദ്ഗീത സ്വാധീനം വലിയ ചെലുത്തി. അർജുനന് ഭഗവാൻ കൃഷ്‌ണൻ നൽകുന്ന ഉപദേശങ്ങൾ എനിക്ക് ശക്തി നൽകി. വഴികാട്ടിയായി- തുൾസി പറഞ്ഞു.

തുൾസിക്ക് മോദി വക
മഹാകുംഭമേള തീർത്ഥം

 തുളസീമാല മോദിക്ക്

യു.എസ് ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ് ഇന്നലെ സന്ദർശിക്കാനെത്തിയപ്പോൾ പ്രയോഗ്‌രാജ് കുംഭമേളയിലെ തീർത്ഥജലമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനമായി നൽകിയത്. ത്രിവേണി സംഗമത്തിലെ ജലം ചെറിയ കുടത്തിലാക്കി കൈമാറി. കുംഭമേളയുടെ പ്രാധാന്യത്തെ കുറിച്ച് മോദി വാചാലനായി. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമാണ് ത്രിവേണിയെന്ന് ചൂണ്ടിക്കാട്ടി. വിശിഷ്‌ട സമ്മാനത്തിന് പകരമായി മോദിക്ക് തുൾസി നൽകിയത് തുളസീ മുത്തുമാലയാണ്. തുൾസി ഗബ്ബാർഡുമായി സൗഹൃദം സൂക്ഷിക്കുന്ന മോദി, കഴിഞ്ഞമാസം യു.എസിലെത്തിയപ്പോഴും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്ത്യ -യു.എസ് പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കും. പ്രതിരോധം, വിവരങ്ങൾ പങ്കിടൽ തുടങ്ങി നിരവധി വിഷയങ്ങൾ തുൾസിയുമായി ചർച്ച ചെയ്‌തു

രാജ്നാഥ് സിംഗ്,

പ്രതിരോധമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, TULSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360